അബുദാബി: യുഎഇയിലെ ഇന്ത്യന് പ്രവാസികള്ക്ക് ചെലവ് കുറഞ്ഞ യാത്രാ സേവനത്തിന് പുതിയ റൂട്ടുമായി ഇൻഡിഗോ വിമാനകമ്പനി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്ന്നത് പ്രവാസികള്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചെലവിലുള്ള ഈ യാത്രയക്ക് അവസരം ലഭിച്ചത്.
ദുബായ്, അബുദാബി, ഷാര്ജ എന്നീ മൂന്ന് എന്നിവിടങ്ങളിലേക്ക് എയർലൈൻ സര്വീസ് നടത്തുന്നുണ്ട്. ഹൈദരാബാദിനും റാസൽഖൈമയ്ക്കും ഇടയിൽ നേരിട്ടുള്ള സർവീസും ആരംഭിച്ചു. യുഎഇയിലെ പ്രവാസി ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ത്യന് പ്രവാസികളാണ്. അതുകൊണ്ട് ഇന്ത്യ-യുഎഇ ഏറ്റവും തിരക്കേറിയ എയര്ലൈന് റൂട്ടുകളിൽ ഒന്നാണ്.
'ഈ വര്ഷം ആഭ്യന്തര, അന്തര്ദേശീയ യാത്രകളില് യുഎഇ ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കും. പുതിയ റൂട്ടുകള് അവതരിപ്പിച്ചും നിലവിലുള്ള റൂട്ടുകളിലേക്ക് ഫ്രീക്വന്സികള് ചേര്ത്തും ആവശ്യം നിറവേറ്റുകയാണ്. വര്ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഹൈദരാബാദിനും റാസല്ഖൈമയ്ക്കും ഇടയില് നേരിട്ടുള്ള പുതിയ വിമാനങ്ങള് ആരംഭിച്ചിട്ടുണ്ട്. ഈ ഫ്ലൈറ്റുകള് നിലവില് വന്നതോടെ ഇന്ഡിഗോ ഇപ്പോള് ഇന്ത്യയിലെ രണ്ട് നഗരങ്ങളില് നിന്ന് ആഴ്ചയില് 14 വിമാനങ്ങള് സര്വീസ് നടത്തുന്നുണ്ട്,' ഇന്ഡിഗോയുടെ ഗ്ലോബല് സെയില്സ് മേധാവി വിനയ് മല്ഹോത്ര പറഞ്ഞു.