സമുദ്രാതിർത്തി ലംഘിച്ചു; ഇറാൻ ജയിലിലായ മലയാളി മത്സ്യത്തൊഴിലാളികൾ മോചിതരായി

രണ്ട് പേര്കൂടി ഇനി പുറത്തിറങ്ങാനുണ്ട്

dot image

തിരുവനന്തപുരം: സമുദ്രാതിര്ത്തി ലംഘിച്ചതിനെ തുടര്ന്ന് ഇറാന് ജയിലിലായ മലയാളികള് ഉള്പ്പെടെയുള്ള മല്സ്യത്തൊഴിലാളികള് മോചിതരായി. തിരുവനന്തപുരം സ്വദേശികളായ സാജു ജോര്ജ്, ആരോഗ്യരാജ്,സ്റ്റാന്ലി, ഡിക്സണ് ലോറന്സ്, ഡെന്നിസണ്, പത്തനംതിട്ട സ്വദേശി അബ്ദുള് റഹ്മാന് എന്നിവരാണ് മോചിതരായത്.

നാല്പ്പത്തിയഞ്ച് ദിവസത്തെ ജയില് വാസത്തിന് ശേഷമാണ് ഇവര്ക്ക് പുറത്തിറങ്ങാനായത്. രണ്ട് പേര്കൂടി ഇനി പുറത്തിറങ്ങാനുണ്ട്. ഇവരുടെ മോചനവും ഉടന് സാധ്യമാക്കുന്നതിന് വണ്ടിയുളള നടപടികള് തുടരുകയാണ്.

ഇന്ത്യയും യുഎഇയും നടത്തിയ നിരന്തര ശ്രമങ്ങള്ക്കൊടുവിലാണ് മല്സ്യത്തൊഴിലാളികളുടെ മോചനം സാധ്യമായത്. ഇന്ത്യന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇന്ത്യയിലെ ഇറാന് അംബാസിഡറെ സന്ദര്ശിച്ച് നന്ദി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us