യുഎഇയുടെ ആകാശത്ത് നാളെ സൂപ്പർ മൂൺ; വിപുലമായ ക്രമീകരണങ്ങളോടെ രാജ്യം

നാളെ വൈകുന്നേരം ഏഴ് മണി മുതല് യുഎഇയുടെ വിവിധ ഭാഗങ്ങളില് ടെലിസ്കോപ്പിലൂടെ സൂപ്പര് മൂണ് കാണാന് പൊതു ജനങ്ങള്ക്ക് അവസരമുണ്ടായിരിക്കും.

dot image

അബുദാബി: അപൂര്വമായ ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ യുഎഇ. ഈ വര്ഷത്തെ ഏറ്റവും തിളക്കമുളളതും വലുതുമായ നീല സൂപ്പണ് മൂണ് യുഎഇയുടെ ആകാശത്ത് നാളെ പ്രത്യക്ഷപ്പെടും. സ്റ്റര്ജന് മൂണ് എന്നാണ് സൂപ്പര്മൂണിന് നല്കിയിരിക്കുന്ന പേര്.

ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തു വരുമ്പോഴാണ് സൂപ്പര് മൂണ് എന്ന പ്രതിഭാസം സംഭവിക്കുന്നത്. ആ സമയം ചന്ദ്രനും ഭൂമിക്കും ഇടയിലുളള ദൂരം 3,57,343 കിലോമീറ്റര് മാത്രമായിരിക്കും. അപൂര്വമായി എത്തുന്ന ആകാശ വിസ്മയം അടുത്തുകാണുന്നതിനായി വിപുലമായി ക്രമീകരണങ്ങളാണ് അസ്രട്രോണമി വിഭാഗം ഏര്പ്പെടുത്തിയിരിക്കുന്നത്.

നാളെ വൈകുന്നേരം ഏഴ് മണി മുതല് യുഎഇയുടെ വിവിധ ഭാഗങ്ങളില് ടെലിസ്കോപ്പിലൂടെ സൂപ്പര് മൂണ് കാണാന് പൊതു ജനങ്ങള്ക്ക് അവസരമുണ്ടായിരിക്കും. ഈ മാസം ഒന്നാം തീയതിയും സൂപ്പര് മൂണ് ദൃശ്യമായിരുന്നു. നവംബര് മൂന്നിനാണ് അടുത്ത സൂപ്പര്മൂണ് പ്രത്യക്ഷപ്പെടുക.

Story Highlights: Super Blue Moon in UAE tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us