പ്രവാസികൾക്ക് കേരളത്തിലേക്ക് പറക്കാനവസരം; കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സലാം എയര്

361 ദിര്ഹം, അതായത് 8130 രൂപക്കാണ് ഫുജൈറയില് നിന്ന് കോഴിക്കോട്ടേക്കുളള യാത്രക്ക് ടിക്കറ്റ് നല്കുന്നത്

dot image

അബുദാബി: യുഎഇയില് നിന്ന് കുറഞ്ഞ നിരക്കില് കേരളത്തിലേക്ക് വരുന്നതിന് പ്രവാസികള്ക്ക് അവസരമൊരുക്കി സലാം എയര്. വിമാന ടിക്കറ്റ് നിരക്ക് വലിയ തോതില് ഉയര്ന്ന് നില്ക്കുന്ന ഘട്ടത്തിലാണ് സലാം എയർ ഈ അവസരം ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം മുതല് ഫുജൈറയില് നിന്ന് കോഴിക്കോട്ടേക്ക് ആരംഭിക്കുന്ന പുതിയ സര്വീസില് എണ്ണായിരം രൂപക്ക് ടിക്കറ്റ് ലഭിക്കും.

361 ദിര്ഹം, അതായത് 8130 രൂപക്കാണ് ഫുജൈറയില് നിന്ന് കോഴിക്കോട്ടേക്കുളള യാത്രക്ക് ടിക്കറ്റ് നല്കുന്നത്. ഫുജൈറ വിമാനത്താവളത്തില് നിന്ന് യാത്ര തിരിക്കുന്ന വിമാനം മസ്ക്കറ്റ് വഴിയായിരിക്കും കേരളത്തില് എത്തിച്ചേരുക. തിങ്കള്, ബൂധന് ദിവസങ്ങളിലാണ് സര്വീസ് ഉള്ളത്. രാവിലെ യുഎഇ സമയം 7.50ന് ഫുജൈറയില് നിന്ന് പുറപ്പെടുന്ന സലാം എയറിന്റെ ആദ്യ വിമാനം മസ്ക്കറ്റ് വഴി ഉച്ചക്ക് ശേഷം 3.20ന് കോഴിക്കോട് എത്തുച്ചേരുന്ന വിധമാണ് സര്വീസ് ക്രമീകരിച്ചിരിക്കുന്നത്.

ആറ് മണിക്കൂറാണ് യാത്രക്ക് വേണ്ടി വരുന്ന സമയം. 10.20ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിന് യാത്രാ ദൈര്ഘ്യം കൂടുതലാണ്. പതിനൊന്ന് മണിക്കൂറിലേറെ വിമാനം മസ്ക്കറ്റില് തങ്ങുന്നതിനാല് യാത്രപുറപ്പെട്ട് പതിനഞ്ചര മണിക്കൂറിന് ശേഷം മാത്രമെ കോഴിക്കോട് എത്തിച്ചേരാന് കഴിയുകയുളളു. ഓണ്ലൈനായി ഇ അറൈവല് വിസ നേടുന്ന യാത്രക്കാര്ക്ക് ഒരു ദിവസം മസ്കറ്റില് ചെലവഴിക്കാനുള്ള അവസരവും സലാം എയര് വാഗ്ദാനം ചെയ്യുന്നുണ്ട്.

12,477 രൂപയാണ് കോഴിക്കോട്-ഫുജൈറ യാത്രക്ക് നല്കേണ്ടത്. എന്നാല് ഇതേ സമയത്ത് പുറപ്പെടുന്ന മറ്റൊരു വിമാനം പതിനാറര മണിക്കൂര് യാത്രക്ക് ശേഷം യുഎഇ സമയം രാത്രി 7.20ന് മാത്രമെ ഫുജൈറ വിമാനത്താവളത്തില് എത്തിച്ചേരുകയുള്ളു. പന്ത്രണ്ടേകാല് മണിക്കൂറാണ് മസ്ക്കറ്റില് സ്റ്റോപ്പ് ഓവര് അനുവദിച്ചിരിക്കുന്നത്. മറ്റ് ഗള്ഫ് രാജ്യങ്ങളിലെ പ്രവാസികള്ക്കും ഉപകാരപ്രദമാകുന്ന വിധത്തിലാണ് സര്വീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് സലാം എയര് അറിയിച്ചു.

dot image
To advertise here,contact us
dot image