സുല്ത്താന് അല് നെയാദിയുടെ ആരോഗ്യനില അതിവേഗം മെച്ചപ്പെടുന്നു;വിവരം പങ്കുവെച്ച് യുഎഇ സ്പേസ് സെൻ്റർ

സുൽത്താന്റെ ആരോഗ്യം ദിനംപ്രതി മാത്രമല്ല, മണിക്കൂറുകളിലും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ. ഹനാൻ അൽ സുവൈദി അറിയിച്ചു

dot image

അബുദബി: ബഹിരാകാശ നിലയത്തില് നിന്ന് ഭൂമിയില് തിരിച്ചെത്തിയ യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്ത്താന് അല് നെയാദിയുടെ ആരോഗ്യ നില അതിവേഗം മെച്ചപ്പെട്ടു വരുന്നതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി)അറിയിച്ചു. എംബിആർഎസ്സി ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദിയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള് പുറത്തുവിട്ടത്. സമൂഹ മാധ്യമമായ എക്സില് വീഡിയോ പങ്കുവെക്കുകയായിരുന്നു.

'എനിക്ക് നിങ്ങളുമായി നല്ല ചില വാര്ത്തകള് പങ്കിടാനുണ്ട്. സുല്ത്താനും അദ്ദേഹത്തിന്റെ സഹ പ്രവര്ത്തകരും ഭൂമിയില് മടങ്ങി എത്തിയ ശേഷം നിരന്തരമായ ആരോഗ്യ പരിശോധനകള്ക്ക് വിധേയരാവുകയാണ്. സുൽത്താന്റെ ആരോഗ്യം ദിനംപ്രതി മാത്രമല്ല, മണിക്കൂറുകളിലും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുല്ത്താന്റെ ആരോഗ്യം അതിവേഗം മെച്ചപ്പെടുകയാണ്', ഹനാന് അല് സുവൈദി പറഞ്ഞു. തിങ്കളാഴ്ച അമേരിക്കയില് നിന്ന് യുഎഇയില് മടങ്ങിയെത്താൻ തയ്യാറെടുക്കുകയാണ് സുല്ത്താന് അല് നെയാദി.

സെപ്റ്റംബർ നാലിന് ആണ് സുല്ത്താന് അല് നെയാദിയും മറ്റ് ശാസ്ത്രഞ്ജരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് നിന്ന് ഭൂമിയില് തിരിച്ചെത്തിയത്. അന്ന് മുതല് നാസയില് വിവിധ പരിശോധനകള്ക്ക് വിധേയരാകവുകയാണ് നെയാദിയും സംഘവും. ഭൂമിയുടെ ഗുരുത്വാകര്ഷണവുമായി പൊരുത്തപ്പെടുന്നതിനും അദ്ദേഹം പ്രത്യേക പരീശീലനത്തില് ഏര്പ്പെട്ടു. തിങ്കളാഴ്ച അമേരിക്കയില് നിന്ന് യുഎഇയില് തിരിച്ചെത്തുന്ന നെയാദിക്ക് അനിസ്മരണീയമായ സ്വീകരണം ഒരുക്കുന്നതിനുളള നടപടികള് മുഹമ്മദ് ബിന് റാഷിദ് സ്പെയ്സ് സെന്ററിന്റെ നേതൃത്വത്തില് പുരോഗമിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us