
ബഹിരകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി യു എ ഇയിൽ മടങ്ങിയെത്തി. അബുദാബി വിമാനത്താവളത്തിലാണ് ഇറങ്ങിയത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ വലിയ ജനക്കൂട്ടമാണ് നെയാദിയെ സ്വീകരിക്കാൻ എത്തിയത്. ആറു മാസത്തെ ബഹിരകാശ ദൗത്യം വിജയകരമായി പൂർത്തികരിച്ചാണ് നെയാദി തിരിച്ചെത്തിയത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശ നിലയത്തിൽ ജീവിച്ച ചരിത്ര നേട്ടം സ്വന്തമാക്കിയാണ് തിരിച്ചു വരവ്.