അബുദബി: യുഎഇയില് ഇന്ധന വില വര്ദ്ധിപ്പിച്ചു. പെട്രോള് ലിറ്ററിന് രണ്ടു ഫില്സിന്റെയും ഡീസലിന് 17 ഫില്സിന്റെയും വര്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്കുകള് ഇന്ന് അര്ദ്ധരാത്രി മുതല് പ്രാബല്യത്തിൽ വരും. യുഎഇ ഊര്ജ്ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധന വില നിര്ണയ സമിതിയിയാണ് ഒക്ടോബര് മാസത്തെക്കുളള പെട്രോള്, ഡീസല് വില പ്രഖ്യാപിച്ചത്.
സൂപ്പര് 98 പെട്രോള് ലിറ്ററിന് രണ്ട് ഫില്സിന്റെ വര്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുപ്രകാരം സൂപ്പര് 98 പെട്രോളിന്റെ വില ലിറ്ററിന് 3.42 ദിര്ഹത്തില് നിന്ന് 3.44 ദിര്ഹം ആയി ഉയരും. സ്പെഷ്യല് 95 പെട്രോള് ലിറ്ററിന്റെ പുതിയ വില 3.33 ദിര്ഹമാണ്. 3.31 ദിര്ഹമാണ് ഇപ്പോഴത്തെ വില. രണ്ട് ഫില്സിന്റ വര്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇ-പ്ലസ് 91 പെട്രോള് ലിറ്ററിന് 3.26 ദിര്ഹമാണ് നാളെ മുതല് നല്കേണ്ടത്.
നിലവിലെ വില 3.23 ദിര്ഹമാണ്. മൂന്ന് ഫില്സിന്റെ വര്ധനവാണ് വരുത്തിയിരിക്കുന്നത്. ഡീസലിന്റെ വിലയും വര്ധിപ്പിച്ചു. ഒരു ലിറ്റര് ഡീസലിന്റെ വില 3.40 ദിര്ഹത്തില് നിന്നും 3.57 ആയാണ് ഉയര്ത്തിയത്.17 ഫില്സിന്റെ വര്ധനവാണ് ഡീസല് വിലയില് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് യുഎഇ ആഭ്യന്തര വിപണിയിലും ഇന്ധന വില വര്ധിപ്പിച്ചിരിക്കുകയാണ്. തുടര്ച്ചയായി നാലാം മാസമാണ് യുഎഇയില് ഇന്ധന വിലയില് വര്ധനവ് ഉണ്ടായിരിക്കുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക