ദുബായ്: ദുബായില് ഇ-സ്കൂട്ടര് അപകടങ്ങളില് കഴിഞ്ഞ ഏട്ട് മാസത്തിനിടെ അഞ്ച് പേര് മരിച്ചതായി ദുബായ് പൊലീസ്. വിവിധ അപടകങ്ങളില് 29 പേര്ക്ക് പരിക്ക് പറ്റിയതായും പൊലീസ് അറിയിച്ചു. നിയമ ലംഘകര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.
ഇ-സ്കൂട്ടറുകളുടെ തെറ്റായ ഉപയോഗമാണ് അപകടങ്ങള്ക്ക് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ എട്ട് മാസത്തിനിടയില് ഈ സ്കൂട്ടര് റൈഡര്മാരുടെ നിരവധി നിയമ ലംഘനങ്ങളാണ് നിരീക്ഷണ ക്യാമറയിലൂടെ പൊലീസ് കണ്ടെത്തിയത്. വിവിധ നിയമ ലംഘനങ്ങളുടെ പേരില് 10,000ഓളം റൈഡര്മാര്ക്കെതിരെ പിഴ ചുമത്തിയതായും പൊലീസ് അറിയിച്ചു.
ഗതാഗത നിയമങ്ങള് പാലിച്ചും ഹെല്മറ്റ് ഉള്പ്പെടെയുളള സുരക്ഷാ മുന്കരുതലുകള് ഉറപ്പാക്കിയും ഇ-സ്കൂട്ടര് ഓടിക്കണമെന്ന് പൊലീസ് പൊതുജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി. ഗതാഗത നിയമങ്ങളെക്കുറിച്ച് ജനങ്ങള്ക്കിടയില് ബോധവല്ക്കരണം നടത്തുന്നതിന് പ്രത്യേക ക്യാമ്പയിനും തുടക്കം കുറിച്ചു. റൈഡര്മാര് ട്രാഫിക് നിയമലംഘനം നടത്തുന്ന വീഡിയോയും ദുബായ് പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.