ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ച് യുഎഇ ; പുതിയ നിരക്ക് നാളെ മുതല്

പുതിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

dot image

അബുദബി: നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. അടുത്തമാസം പെട്രോൾ, ഡീസലിന് വിലയില് ഇളവ് ഏര്പ്പെടുത്തി ഇന്ധന വില നിർണയ സമിതി. പുതിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില നിർണയ സമിതി ഇന്ന് യോഗം ചേര്ന്നാണ് തീരുമാനമെടുത്തത്.

സൂപ്പര് 98 പെട്രോള് ലിറ്ററിന് 3.03 ദിര്ഹമാണ്, ഒക്ടോബര് മാസത്തില് ഇതിന് ലിറ്ററിന് 3.33 ദിര്ഹമായിരുന്നു ഈടാക്കിയിരുന്നത്. സ്പെഷ്യല് 95 പെട്രോളിന് ലിറ്ററിന് 2.92 ദിര്ഹമാണ് നവംബര് മാസം ഏര്പ്പെടുത്തിയിരിക്കുന്നത്. ഇ-പ്ലസ് കാറ്റഗറി പെട്രോള് ലിറ്ററിന് 2.85 ദിര്ഹവും ഒക്ടോബറില് അത് 3.26 ദിര്ഹവുമായിരുന്നു. കഴിഞ്ഞ മാസം 3.57 ദിര്ഹായിരുന്ന ഡീസലിന് നവംബര് മാസത്തില് 3.42 ദിര്ഹമാണ് ഈടാക്കുക.

ഇസ്രയേൽ അനുകൂല പോസ്റ്റ്; കുവൈറ്റില് രണ്ട് മലയാളി നഴ്സുമാരെ പുറത്താക്കി, ഒരാളെ നാടുകടത്തി

തുടരുന്ന ഇസ്രയേൽ പലസ്തീൻ സംഘർഷത്തിന്റെയും ക്രൂഡ് ഓയിലിന് ഡിമാൻഡ് കൂടിയതിന്റെയും പശ്ചാത്തലത്തിൽ നവംബറിലും വില കൂടാൻ തന്നെയാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം വിദഗ്ധർ വിലയിരുത്തിയിരുന്നു. കഴിഞ്ഞ നാല് മാസമായി രാജ്യത്തെ ഇന്ധന വിലയിൽ വർധവുണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us