ദുബായില് ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി

ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് റോഡ്, ഫസ്റ്റ് അല് ഖൈല് സ്ട്രീറ്റ്, അല് അസയേല് സ്ട്രീറ്റ് എന്നിവയ്ക്കിടയില് തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

dot image

ദുബായ്: ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി. ഗാണ് അല് സബ്ഖ-ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് റോഡിന്റെ ഇന്റര്സെക്ഷന് മെച്ചപ്പെടുത്തല് പദ്ധതിയുടെ അന്പത് ശതമാനം പൂര്ത്തിയായതായി ആര്ടിഎ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന്റെ നിര്ദേശപ്രകാരമാണ് ദുബായിലെ റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നത്. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് റോഡ്, ഫസ്റ്റ് അല് ഖൈല് സ്ട്രീറ്റ്, അല് അസയേല് സ്ട്രീറ്റ് എന്നിവയ്ക്കിടയില് തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഗാണ് അല് സബ്ഖ-ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് റോഡിന്റെ ഇന്റര്സെക്ഷന് വികസന പദ്ധതിയുടെ പകുതിയിലേറെ നിര്മ്മാണ പ്രവര്ത്തനങ്ങള് ഇതിനകം പൂര്ത്തിയായി. മണിക്കൂറില് 17,600ല് അധികം വാഹനങ്ങള് കൈകാര്യം ചെയ്യാന് ശേഷിയുളള 2,874 മീറ്റര് നീളമുള്ള നാല് പാലങ്ങളുടെ നിര്മ്മാണവും പദ്ധതിയില് ഉള്പ്പെടുന്നു.

പദ്ധതി പൂര്ത്തിയാകുന്നതോടെ ഗാര്ണ് അല് സബ്ഖാ സ്ട്രീറ്റില് നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് റോഡിലേക്കും അല് ഖുസൈസിലേക്കും ഷാര്ജയിലേക്കും വേഗത്തില് എത്തിച്ചേരാന് കഴിയും. ഗതാഗതത്തിന്റെ ദൂരവും യാത്രാ സമയവും 40 ശതമാനത്തിലേറെ കുറക്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്കേറിയ സമയങ്ങളില് ഈ മേഖലയിലെ യാത്രാസമയം 20 മിനിറ്റില് നിന്ന് 12 മിനിറ്റായി കുറയും. ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് റോഡില് നിന്ന് ജബല് അലി തുറമുഖത്തേക്കുള്ള യാത്രാസമയം 70 ശതമാനത്തോളം കുറയുമെന്നും ദുബായ് ആര്ടിഎ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us