ദുബായ്: പുതുവത്സര വേളയില് പ്രധാനകേന്ദ്രങ്ങളിലേക്ക് ടാക്സികളുടെ മിനിമം നിരക്ക് 20 ദിര്ഹമാക്കിയതായി ദുബായ് റോഡ് ആന്ഡ് ട്രാന്സ്പോര്ട് അതോറിറ്റി. ദുബായിലുടനീളം നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ടാക്സി നിരക്ക് വര്ധിപ്പിക്കുന്നത്. സാധാരണ ടാക്സികള്ക്കും ഹാല ടാക്സികള്ക്കും പുതിയ മാറ്റം ബാധകമാണെന്ന് ആര്ടിഎ അറിയിച്ചു. പുതുവത്സര രാവിലും പുതുവത്സര ദിനത്തിലുമാണ് മിനിമം ചാര്ജില് മാറ്റം ഉണ്ടാകുന്നത്.
ഗ്ലോബല് വില്ലേജ്, എക്സ്പോ സിറ്റി, വേള്ഡ് ട്രേഡ് സെന്റര് എന്നിവിടങ്ങളിലടക്കമാണ് വലിയ ഈവന്റുകളും എക്സിബിഷനുകളും അന്താരാഷ്ട്ര പരിപാടികളും അരങ്ങേറുന്ന ദിവസങ്ങളിലാണ് മിനിമം ചാര്ജായി 20 ദിര്ഹമാക്കുക. കരിമരുന്ന് പ്രയോഗം നടക്കുന്ന വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും മിനിമം നിരക്ക് 20 ദിര്ഹമായിരിക്കും.
ഞായറാഴ്ച വൈകുന്നേരം ആറു മണി മുതല് ജനുവരി ഒന്നിന് രാവിലെ ആറുമണിവരെയാണ് വര്ധനയുണ്ടാവുക. പുതുവത്സര വേളയില് എത്തുന്ന സന്ദര്ശകരില് ടാക്സി സേവനങ്ങള്ക്ക് ആവശ്യക്കാരില് വര്ധനയുണ്ടാകുന്ന സമയങ്ങളില് സേവനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണം നടപ്പിലാക്കുന്നതെന്ന് അധികൃതര് വ്യക്തമാക്കി.
'തൃക്കാക്കരയിലെ വേദി ബോംബ് വെച്ച് തകർക്കും'; നവകേരള സദസ്സിനു നേരെ ബോംബ് ഭീഷണിസാധാരണ 12 ദിര്ഹമാണ് ദുബായിലെ ടാക്സിയുടെ മിനിമം ചാര്ജ്. ടാക്സിയുടെ നിരക്ക് നിശ്ചയിക്കുന്നത് വാഹനത്തിന്റെ ഇനം, വലിപ്പം, ദൂരം എന്നിവ അടിസ്ഥാനമാക്കിയാണ്.