ദുബായ് പൊലീസ് കാർണിവൽ; നാളെ മുതൽ

ജനുവരി നാല് മുതൽ ഏഴ്വരെ സിറ്റി വാൾക്കിൽ നടക്കുന്ന കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശന അനുമതിയുണ്ട്

dot image

ദുബായ്: ദുബായ് പൊലീസ് കാർണിവലിന് നാളെ തുടക്കം. ജനുവരി നാല് മുതൽ ഏഴ്വരെ സിറ്റി വാൾക്കിൽ നടക്കുന്ന കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശന അനുമതിയുണ്ട്. പൊലീസിൻ്റെ സൂപ്പർ ലക്ഷ്വറി കാർ മുതൽ നൂതന സംവിധാനങ്ങൾ ഉൾപ്പടെയുള്ളവയാണ് കാർണിവലിന് പ്രദർശനത്തിന് ഉണ്ടാവുക. കാർണിവലിൽ വെച്ച് ദുബായ് പൊലീസ് അവരുടെ ഏറ്റവും പുതിയ പദ്ധതികൾ പ്രഖ്യാപിക്കും.

യുവ ഫോറൻസിക് ശാസ്ത്രജ്ഞർ, കുറ്റാന്വേഷകർ, നീതിക്കുവേണ്ടി നിലകൊള്ളുന്നവർ എന്നിവർക്ക് ഭാവിയിലെ പൊലീസിങ് സംവിധാനങ്ങളെ നിർവചിക്കുന്ന ഹൈടെക് ഉപകരണങ്ങളെയും സാങ്കേതികവിദ്യകളെയും പരിചയപ്പെടാനും അടുത്തറിയാനുമുള്ള അവസരമാണ് ദുബായ് കാർണിവൽ. മാർച്ചിങ് ബാൻഡ്സ്, കുതിരപ്പടയുടെ പരേഡ്, ശ്വാനപ്രദർശനം, ബെൻസ് മുതൽ ബിഎംഡബ്ല്യുവരെയുള്ള പൊലീസ് സേനയുടെ സൂപ്പർ കാറുകളുടെ പ്രദർശനം എന്നിവ കാർണിവലിൽ ഉണ്ടാകും. ഒപ്പം ദുബായ് പൊലീസിൻ്റെ മ്യൂസിക്കൽ ബാൻഡും കാർണിവലിൽ സജ്ജമാക്കുന്നുണ്ട്.

ഇറാനിൽ ഇരട്ട സ്ഫോടനം; 73 പേർ കൊല്ലപ്പെട്ടു

ഏറ്റവും മികച്ച പരിശീലനം നേടിയ ശ്വാനസേനയുടെ പ്രദർശനത്തോടൊപ്പം കുതിരപ്പടയുടെ പരേഡും കാഴ്ചക്കാർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. സൂപ്പർ കാറുകൾക്കൊപ്പംനിന്ന് സെൽഫിയെടുക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും.പൊലീസ് ഡ്രൈവർമാരുടെ കഴിവുകളെ അഭിനന്ദിക്കുകയും ചെയ്യും. ജനുവരി ഏഴ് കാർണിവലിന്റെ അവസാന ദിവസമായിരിക്കും കുതിരപ്പടയുടെ പരേഡ്, മാർച്ചിംഗ് ബാൻഡുകൾ, സൂപ്പർകാറുകൾ എന്നിവയുടെ പ്രദർശനവും നടക്കുക. വൈകിട്ട് 7.30ന് കൊക്കകോള അരീനയിൽ നിന്ന് ആരംഭിക്കുന്ന പരേഡ് ഹാപ്പിനസ് സ്ട്രീറ്റിലൂടെ നീങ്ങും. മോട്ടോർ സൈക്കിളുകൾ, റെസ്ക്യൂ വാഹനങ്ങൾ, SWAT വാഹനങ്ങൾ, ക്ലാസിക് കാറുകൾ, വിഐപി പ്രൊട്ടക്ഷൻ കാറുകൾ, ഫ്യൂച്ചറിസ്റ്റിക് പട്രോൾ 'ഗായത്ത്', 150 ദുബായ് പൊലീസ് കേഡറ്റുകളും ഘോഷയാത്രയുടെ ഭാഗമാകും.

dot image
To advertise here,contact us
dot image