
അജ്മാൻ: ഹൃദയാഘാതത്തെ തുടർന്ന് ജിം പരിശീലകൻ അജ്മാനിൽ നിര്യാതനായി. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അജ്മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു മിഥുൻ. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.