'ട്രാഫിക് പിഴ അടയ്ക്കാനുള്ള വ്യാജ കോളുകളും സന്ദേശങ്ങളും'; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

അത്തരം മെസ്സേജുകളോ കോളുകളോ ലഭിച്ചാല് ദുബായ് പൊലീസിന്റെ ഇ-ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

dot image

ദുബായ്: ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ വരുന്ന വ്യാജ കോളുകളേയും സന്ദേശങ്ങളേയും സൂക്ഷിക്കണമെന്ന് ദുബായ് പൊലീസിൻ്റെ മുന്നറിയിപ്പ്. പൊലീസുകാരാണെന്ന വ്യാജേന ഒന്നിലധികം തട്ടിപ്പ് കേസുകൾ ഉണ്ടായതായി പൊലീസ് അറിയിച്ചു. കോളുകളിലൂടെയോ സന്ദേശങ്ങൾ വഴിയോ ലിങ്കുകൾ വഴി പേയ്മെന്റുകൾ നടത്താനും സ്വകാര്യ വിവരങ്ങൾ പങ്കിടാനും ആവശ്യപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം. അയച്ചയാളുടെ ഇ-മെയിൽ വീണ്ടും പരിശോധിച്ച ശേഷം ദുബായ് പൊലീസിന്റെ ഇ-ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

നിരവധി ദുബായ് നിവാസികൾക്ക് ട്രാഫിക് പിഴകൾ ഉടനടി അടക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിലും എസ്എംഎസും ലഭിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യത്തിൽ ഔദ്യോഗിക അക്കൗണ്ടിൽ ബോധവത്കരണ പോസ്റ്റിട്ടായിരുന്നു പൊലീസിൻ്റെ ജാഗ്രതാ നിർദേശം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us