ദുബായ്: ടിക്കറ്റ് നിരക്കിൽ നിന്ന് ഇന്ധന ചാർജ് ഒഴിവാക്കിയതായി ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോ എയർലൈനിൻ്റെ തീരുമാനം വൻ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കിക്കാണുന്നത്. ടിക്കറ്റ് നിരക്ക് 400 ദിർഹത്തിൽ താഴെയായിരിക്കുമെന്ന് സാഫ്രോൺ ട്രാവൽ ആൻഡ് ടൂറിസത്തിൽ നിന്നുള്ള പ്രവീൺ ചൗധരി പറഞ്ഞു. ഇൻഡിഗോയുടെ പുതിയ തീരുമാന പ്രകാരം ദില്ലി, മുംബൈ, കേരളത്തിലെ ചില ഭാഗങ്ങളിൽ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയും.
2023 ഒക്ടോബറിൽ തുടർച്ചയായി ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് വിലവർധിപ്പിച്ചതിൻ്റെ ഭാഗമായാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നത്. ഒക്ടോബറിൽ എയർലൈൻ 300 രൂപ മുതൽ 1000 രൂപ വരെ ഇന്ധന ചാർജുകൾ ഏർപ്പെടുത്തിയിരുന്നു. അടുത്തിടെ എടിഎഫിൻ്റെ വില കുറഞ്ഞിരുന്നു. തുടർന്നാണ് ടിക്കറ്റിൽ നിന്നും ഇന്ധന വില നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കൽ; വാഹനങ്ങളിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കി ദുബായ് പൊലീസ്ഇന്ധന നിരക്കിന് അനുസൃതമായി നിരക്ക് കുറച്ചതിനാൽ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം ആണ് ഉണ്ടാവുക. ടിക്കറ്റ് നിരക്കിൽ നാല് ശതമാനം വരെ കുറവ് ഉണ്ടാകും. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ സമീപകാലത്ത് ഒന്നും ഇത്തരത്തിലുള്ള കുറവ് ഉണ്ടായിട്ടില്ലെന്നാണ് ഏവിയേഷന് രംഗത്തുള്ളവർ വ്യക്തമാക്കുന്നത്.