ഇന്ത്യയിലേക്ക് സ്വാഗതം; യുഎഇ പ്രസിഡന്റിനെ വരവേറ്റ് മോദി

വിവിധ രംഗങ്ങളിൽ സഹകരണത്തിന് ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

dot image

ഗാന്ധിനഗർ: അഹമ്മദാബാദിലെത്തിയ യുഎഇ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി'യുടെ ഭാഗമായാണ് യുഎഇ പ്രസിഡന്റ് ഗുജറാത്തിലെത്തിയത്. സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്റിന് ഊഷ്മള സ്വീകരണമാണ് നൽകിയത്. നാടൻ കലാരൂപങ്ങളുടെ പ്രകടനവും സ്വീകരണ ചടങ്ങിൽ അരങ്ങേറി.

സഹോദരന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് മോദി യുഎഇ പ്രസിഡന്റിനെ വരവേറ്റത്. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോയിലും ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇന്ത്യയുടെയും യുഎഇയുടെയും പതാക വീശിയാണ് റോഡ് ഷോ കടന്നുപോയ ഭാഗങ്ങളിൽ ജനങ്ങൾ ഇരുവരെയും സ്വീകരിച്ചത്.

ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുളള സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ രംഗങ്ങളിൽ സഹകരണത്തിന് ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

dot image
To advertise here,contact us
dot image