ഭിന്നശേഷിക്കാര്ക്ക് ആപ്പ് വഴി ടാക്സി; നിരക്കില് ഇളവുമായി ദുബായി ടാക്സി കമ്പനി

ഭിന്നശേഷിക്കാർക്ക് പ്രത്യേകം ലഭിക്കുന്ന 50 ശതമാനം നിരക്കിളവും ഈ സേവനം വഴി ലഭിക്കും

dot image

ദുബായ്: ഭിന്നശേഷിക്കാര്ക്ക് ഭാഗിക നിരക്കില് ടാക്സി സേവനവുമായി ദുബായ്. ഭിന്നശേഷിക്കാർക്ക് ആപ്ലിക്കേഷൻ വഴി ടാക്സി ബുക് ചെയ്യാനുള്ള പുതിയ സേവനമാണ് ദുബായ് ടാക്സി കമ്പനി സജ്ജമാക്കിയിരിക്കുന്നത്. ഡിടിസി ആപ്പ് വഴിയാണ് ടാക്സികൾ ബുക് ചെയ്യേണ്ടത്. വീൽചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക ടാക്സികൾ ഒഴികെയുള്ളവഗ ഉപയോഗിക്കുന്നവർക്കാണ് സേവനം ഉപകാരപ്പെടുക. ഭിന്നശേഷിക്കാർക്ക് പ്രത്യേകം ലഭിക്കുന്ന 50 ശതമാനം നിരക്കിളവും ഈ സേവനം വഴി ലഭിക്കും.

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഭിന്നശേഷിക്കാർക്ക് നൽകുന്ന സ്മാർട്ട് കാർഡായ സനദ് കാർഡ് കൈവശമുള്ളവർക്കാണ് സേവനം ലഭിക്കുക. പൊതു-ഗതാഗത മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവീസ് നൽകുക എന്ന ഡിടിസിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിച്ചത്. ഭിന്നശേഷിക്കാർ അയ ഉപഭോക്താക്കൾക്കുള്ള സംതൃപ്തിയാണ് കമ്പനി ലക്ഷ്യംവെക്കുന്നത്.

അബുദബിയിൽ ഗതാഗത പിഴകൾ ഇനി ഇൻസ്റ്റാൾമെന്റായി അടക്കാം

രാജ്യത്തെ താമസക്കാർ, സന്ദർശകർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ളവർക്ക് വേഗത്തിലും എളുപ്പത്തിലും ടാക്സികൾ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ടാക്സി എന്ന പേരിൽ ഒരു സേവനം നിലവിൽ ആപ്ലിക്കേഷൻ നൽകുന്നുണ്ട്. ഭിന്നശേഷിക്കാർ അടക്കമുള്ള ഉപഭോക്താക്കളുടെ സംതൃപ്തിയാണ് കമ്പനി ലക്ഷ്യംവെക്കുന്നതെന്ന് ഡിടിസി ബിസിനസ് ട്രാൻസ്ഫോമേഷൻ മേധാവി അബ്ദുല്ല ഇബ്രാഹീം അൽ മീർ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us