യുഎഇയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആശംസ നേർന്ന് ഭരണാധികാരി

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൻ്റേയും നേതൃത്വത്തിൽ അൽ ബഹർ കൊട്ടാരത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

dot image

അബുദാബി : യുഎഇയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ യുവജകാര്യ സഹമന്ത്രിയായി സുൽത്താൻ സൈഫ് മുഫ്താഹ് ഹമദ് അൽ നെയാദി, പ്രതിരോധകാര്യ സഹമന്ത്രിയും മന്ത്രിസഭാ കൗൺസിൽ അംഗവുമായ മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്റൂഇ, പരിസ്ഥിതി മന്ത്രിയും മന്ത്രിസഭാ കൗൺസിൽ അംഗവുമായ ഡോ. അംന ബിൻത് അബ്ദുള്ള അൽ-ദഹക് അൽ ഷംസി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റേയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൻ്റേയും നേതൃത്വത്തിൽ അൽ ബഹർ കൊട്ടാരത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

ഫെഡറൽ സർക്കാരിന്റെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് സഹോദരനായ ഷെയ്ഖ് മുഹമ്മദിനൊപ്പം സാക്ഷ്യം വഹിച്ചതായി യുഎഇ പ്രസിഡന്റ് എക്സിൽ കുറിച്ചു. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനും വികസനത്തിനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും പുതിയതായി അധികാരമേറ്റ മന്ത്രിമാർക്ക് ആശംസകളും നേർന്നു. അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തിച്ച മുൻമന്ത്രിമാരെ ഷെയ്ഖ് അഭിനന്ദിക്കുകും ചെയതു. മാറ്റങ്ങൾക്കൊപ്പം നിൽക്കാനും യുഎഇ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കാനുമുള്ള സർക്കാരിന്റെ നീക്കം ത്വരിതപ്പെടുത്തുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സുൽത്താൻ നെയാദിയെ യുവജനകാര്യ മന്ത്രിയായി പ്രഖ്യപിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന് റാശിദ് അല് മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുവജനങ്ങളില് നിന്ന് ലഭിച്ച അപേക്ഷകളില് നിന്നായിരുന്നു തീരുമാനം. ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂര്ത്തീകരിച്ച് സെപ്റ്റംബർ നാലിനാണ് സുല്ത്താന് അല് നെയാദിയും മറ്റ് ശാസ്ത്രഞ്ജരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് നിന്ന് മടങ്ങിയെത്തിയത്. പുതിയ ഉത്തരവാദിത്തത്തിന് പുറമെ നെയാദി തന്റെ ശാസ്ത്ര, ബഹിരാകാശ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image