ഇത്തിഹാദിൽ ന്യൂ ഇയർ ഓഫർ;ജനുവരി 18വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

അബുദബിയില് നിന്ന് കോഴിക്കോഴിക്കോട്ടേക്ക് ഇക്കണോമിക് ക്ലാസിന് 895 ദിര്ഹമാണ് ടിക്കറ്റ്

dot image

അബുദബി: പുതുവത്സര ഓഫറുമായി ഇത്തിഹാദ് എയര്വെയ്സ്. ജനുവരി 13 മുതല് 18വരെ ടിക്കറ്റ് നിരക്കില് ഓഫർ ലഭിക്കും. അബുദബിയില് നിന്ന് കോഴിക്കോട്ടേക്ക് ഇക്കണോമിക് ക്ലാസിന് 895 ദിര്ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി 23നും ജൂണ് 15നും ഇടയില് ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും 2,495 ദിർഹം, ഒസാക്കയിലേക്ക് 4995 ദിർഹം, ബിസിനസ് ക്ലാസ് നിരക്ക് 8,995 ദിർഹം മുതൽ ആരംഭിക്കുന്നു. പ്രവാസികൾക്ക് പുതുവർഷ സമ്മാനമെന്ന നിലയിൽ ഇത്തിഹാദ് ജനുവരി ആദ്യവാരത്തിൽ അബുദബിയിൽ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ നടത്തിയതിനു പിന്നാലെയാണ് പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us