എമിറേറ്റ്സ് എയർവെയ്സിൽ റിക്രൂട്ട്മെൻ്റ്; ഈ വർഷം 5,000 ക്യാബിൻ ക്രൂ അംഗങ്ങളെ നിയമിക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനായുള്ള അഭിമുഖങ്ങൾ നടക്കുമെന്നും അധികൃതർ അറിയിച്ചു.

dot image

ദുബായ്: ഈ വർഷം 5,000 ക്യാബിൻക്രൂ അംഗങ്ങളെ പുതുതായി നിയമിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഒരുവർഷത്തെ ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരിഗണിക്കുക. ഇൻ്റേൺ ഷിപ്പോ പാർട്ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവർക്ക് മുൻഗണനയുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനായുള്ള അഭിമുഖങ്ങൾ നടക്കുമെന്നും അധികൃതർ അറിയിച്ചു.

പുതിയ എയർബസ് A350 വിമാനങ്ങളും 2025-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോയിംഗ് 777 s-നും എയർലൈൻ തയ്യാറെടുക്കുന്നതിനിടെയാണ് ഏറ്റവും പുതിയ ഡ്രൈവ്. പുതിയതായി ബിരുദം പൂർത്തീകരിച്ചവർക്കാണ് അവസരം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലാണ് എമിറേറ്റ്സ് റിക്രൂട്ട്മെൻറ് നടപടികൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അഭിമുഖം പ്രതീക്ഷിക്കാവുന്നതാണ്.

റീ-എൻട്രി വിസ; കാലാവധി അവസാനിച്ച തൊഴിലാളികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി സൗദി

കഴിഞ്ഞ വർഷം എമിറേറ്റ്സ് 8,000 കാബിൻ ക്രൂവിനെയാണ് റിക്രൂട്ട് ചെയ്തിരുന്നത്. ഇതോടെ കഴിഞ്ഞ ഓഗസ്റ്റിൽ വിമാന ജീവനക്കാരുടെ എണ്ണം 20,000ആയി. പുതിയ റിക്രൂട്ട്മെന്റ് കൂടി കഴിയുന്നതോടെ ജീവനക്കാരുടെ എണ്ണത്തിൽ 25% വർധനയാണുണ്ടാകുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us