അബുദബി: എമിറേറ്റിലെ റോഡുകളില് അശ്രദ്ധമായി വാഹനമോടിക്കുകയും സ്റ്റണ്ട് നടത്തുകയും ചെയ്യുന്ന ഡ്രൈവര്മാര്ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്. അശ്രദ്ധമായി വാഹനമോടിച്ചാല് കനത്ത പിഴയും ബ്ലാക് പോയിന്റുകളും ലഭിക്കും. വണ്ടിപിടിച്ചുവെക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അബുദബി റോഡില് ഫോര്വീലര് വാഹനം സ്റ്റണ്ട് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു പൊലീസിൻ്റെ മുന്നറിയിപ്പ്.
അശ്രദ്ധമായി വാഹനമോടിച്ചാല്, അപകടകരമായ സ്റ്റണ്ടുകള് നടത്തിയാല് 2000 ദിര്ഹമാണ് പിഴയായി ചുമത്തുക. 23 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. പിന്നീട് 50,000 ദിര്ഹം കെട്ടിവെച്ചാല് മാത്രമേ വാഹനം വിട്ടുനല്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
ബുർജ് അസീസി; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം, നിർമ്മാണം ആരംഭിച്ചുഅശ്രദ്ധമായ വാഹനമോടിക്കുന്നത് ജീവന് നഷ്ടമാകുന്നതിനോ, ഗുരുതരമായ അപകടങ്ങള്ക്കോ കാരണമാകുന്നു. പരിക്കുകള് സംഭവിക്കുന്നതുമൂലം സ്ഥിര വൈകല്യങ്ങള്ക്ക് വരെ വഴിയൊരുക്കുന്നു. കൂടാതെ എമിറേറ്റിലെ സ്വത്തുക്കള് നശിക്കുന്നതിന് കാരണമാകുന്നു. ഇത് വലിയ ചിലവുണ്ടാക്കും. അതുകൊണ്ട് തന്നെ കര്ശനമായ ശിക്ഷ നടപടികളായിരിക്കും സ്വീകരിക്കുക എന്നും വീഡിയോടൊപ്പം പൊലീസ് കുറിച്ചു.