ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് ഇൻ്റർനാഷ്ണൽ എയർപോർട്ട്

2024 ജനുവരി മാസത്തിൽ അഞ്ച് ദശലക്ഷം സീറ്റുകളിലാണ് ആളുകള് ഇതുവരെ യാത്ര ചെയ്തത്.

dot image

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് ഇൻർനാഷ്ണൽ എയർപോർട്ടെന്ന് റിപ്പോർട്ട്. ജനുവരിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ദുബായ് മുന്നിലെത്തിയത്. ഏവിയേഷൻ കൺസൾട്ടേജൻസിയായ ഒഎജിയാണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.

2024 ജനുവരി മാസത്തിൽ അഞ്ച് ദശലക്ഷം സീറ്റുകളിലാണ് ഇതുവരെ യാത്ര ചെയ്തും മുന്കൂട്ടി ബുക്കുചെയ്തതും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സീറ്റുകളുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.7 ദശലക്ഷം സീറ്റുകളുമായി അമേരിക്കയിലെ അറ്റ്ലാൻ്റ് ഹാർട്ട്സ്ഫീൽഡ് ജാക്സൺ ഇൻ്റർനാഷ്നൽ എയർപോർട്ടാണ് ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ രണ്ടാം സ്ഥാനത്ത്.

സിഎംആര്എല്-എക്സാലോജിക് ഇടപാട്; ഷോണ് ജോര്ജ്ജിന്റെ ഹര്ജി ഇന്ന് പരിഗണിക്കും

2023 ജനുവരിയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് രണ്ടാം സ്ഥാനത്തും. 2019ൽ മൂന്നാം സ്ഥാനത്തുമായിരുന്നു. ടോക്കിയോ ഇന്റർനാഷണൽ (ഹനേഡ), ഗ്വാങ്ഷോ, ലണ്ടൻ ഹീത്രൂ, ഡാളസ്/ഫോർട്ട് വർത്ത്, ഷാങ്ഹായ് പുഡോംഗ്, ഡെൻവർ ഇന്റർനാഷണൽ, ഇസ്താംബുൾ, ബീജിംഗ് ക്യാപിറ്റൽ ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയവയാണ് ജനുവരിയിലെ ഏറ്റവും തിരക്കേറിയ 10 ആഗോള (ആഭ്യന്തര, അന്തർദേശീയ) വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us