അബുദബി: സര്വീസ് വര്ധിപ്പിക്കാനൊരുങ്ങി യുഎഇ ദേശീയ വിമന കമ്പനിയായ ഇത്തിഹാദ് എയര്വേയ്സ്. ഇന്ത്യയിലേക്കും ഗള്ഫ് നഗരങ്ങളിലേക്കുമുള്ള സര്വീസാണ് വര്ധിപ്പിക്കുന്നത്. ബെംഗളൂരു, കൊല്ക്കത്ത എന്നിവിടങ്ങളിലേക്കാണ് അധിക സര്വീസുകള് നല്കുന്നത്. ബെംഗളൂരുവിലേക്ക് ജൂണ് 15 മുതല് ആഴ്ചയില് മൂന്ന് അധിക സര്വീസുകളാണ് ഇത്തിഹാദ് എയര്വേസ് പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദബിയില് നിന്ന് ബെംഗളൂരുവിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളുടെ എണ്ണം ആഴ്ചയില് 17 ആയി വര്ധിക്കും. കൂടാതെ കൊല്ക്കത്തയിലേക്ക് ഒരു അധിക സര്വീസും ഏര്പ്പെടുത്തുന്നുണ്ട്. ഇതോടെ എട്ട് സര്വീസുകളാണ് കൊല്ക്കത്തയിലേക്കുണ്ടാവുക. ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ ആറ് സർവീസുകൾ ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുവൈറ്റ് അമീർ സൗദിയിലെത്തി; അധികാരമേറിയതിന് ശേഷമുളള ആദ്യ സന്ദർശനംഗള്ഫ് രാജ്യങ്ങളില് സൗദിയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും ആഴ്ചയില് എട്ട് സര്വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്ച്ച് 15 മുതലായിരിക്കും പുതിയ സര്വീസ് ആരംഭിക്കുക. ജോര്ദാനിലെ അമ്മാന്, ലെബനനിലെ ബെയ്റൂട്ട്, ശ്രീലങ്കയിലെ കൊളംബോ എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളും വർധിപ്പിച്ചു. കഴിഞ്ഞ വേനല്ക്കാലത്തേക്കാള് 27 ശതമാനം കൂടുതല് പ്രതിവാര സര്വീസുകളാണ് എയര്ലൈന് പ്രഖ്യാപിച്ചിരിക്കുന്നത്.