അബുദബിയിലെ ബാപ്സ് ഹിന്ദു മന്ദിർ; ഇന്ന് മോദി ഉദ്ഘാടനം ചെയ്യും

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിൽ പൂർത്തീകരിച്ച ബാപ്സ് മന്ദിർ

dot image

അബുദബി: എമിറേറ്റിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിൽ പൂർത്തീകരിച്ച ബാപ്സ് മന്ദിർ. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും. ക്ഷേത്രസമര്പ്പണ ചടങ്ങുകള്ക്ക് മഹന്ത് സ്വാമി മഹാരാജാണ് നേതൃത്വം വഹിക്കുന്നത്. ദുബായ്-അബുദബി ഹൈവേയിൽ അബു മറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽകല്ലും വെളള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്.

ഓൺലൈനായി ക്ഷേത്ര ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ ഫെബ്രുവരി 18ന് പ്രവേശിപ്പിച്ച് തുടങ്ങും. തിരക്ക് കാരണം യുഎഇയിലുളളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 2015-ൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാൻ ക്ഷേത്രം നിർമ്മിക്കുന്നതിനായി സ്ഥലം അനുവദിച്ചത്. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്കാരവും ഉള്ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്മ്മാണം. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിർമാണത്തിൽ പങ്കെടുത്തത്.

ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുളള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുളള പ്രധാന നിമിഷങ്ങൾ എന്നിവ ക്ഷേത്രത്തിന്റെ കൊത്തുപണിയിൽ വന്നിട്ടുണ്ട്. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിർമാണത്തിൽ പങ്കെടുത്തത്. ത്രിവേണി സംഗമം, ഗൗമുഖ് മണികൾ, വിശാലമായ ഹാൾ, ഫുഡ് കോർട്ട് എന്നിവയും ക്ഷേത്രത്തിലുണ്ട്.

അഹ്ലൻ മോദി: പ്രധാനമന്ത്രിയെ വരവേറ്റ് യുഎഇ; പരമോന്നത ബഹുമതി സമ്മാനിച്ചത് അനുസ്മരിച്ച് മോദി

കഴിഞ്ഞ ദിവസമാണ് മോദി യുഎഇയിലെത്തിയത്. യുഎഇയിലെത്തിയ മോദിയ്ക്ക് ഗംഭീര വരവേൽപ്പാണ് യുഎഇയിലെ ഇന്ത്യൻ സമൂഹം നൽകിയത്. അബുദബിയിലെ സായിദ് സ്റ്റേഡിയത്തിൽ നടന്ന അഹ്ലന് മോദി പരിപാടിയിൽ മോദി പങ്കെടുത്തു. അബുദബിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. യുഎഇയിൽ പുതിയ ചരിത്രമെഴുതിയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രം നിർമ്മിക്കാനുള്ള സഹായങ്ങൾ ചെയ്തതിന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us