റമദാൻ നിലാവ് 2024; ബ്രോഷർ പ്രകാശനം ചെയ്തു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവഹിച്ചത്.

dot image

ദുബായ്: കെഎംസിസി മണലൂർ നിയോജകമണ്ഡലം വിശുദ്ധ റമദാനിനെ വരവേൽക്കുന്നതിന്റ ഭാഗമായി പുറത്തിറക്കുന്ന റമദാൻ നിലാവ് -2024 എന്ന കൈപുസ്തകത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവഹിച്ചത്. ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി, ഒ കെ ഇബ്രാഹിം, ഷിഹാസ് സുൽത്താൻ, ജില്ലാ ഓർഗാനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ലാ വൈസ് പ്രസിഡന്റ് ആർ വി എം മുസ്തഫ, മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, മണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കൽ, കെഎംസിസി നേതാക്കൾ ആയ ജംഷീർ പാടൂർ, ഷാജഹാൻ കോവത്, അബ്ദുൽ റഷീദ് പുതുമനശ്ശേരി, നൗഫൽ മുഹമ്മദ്, സമീർ തോപ്പിൽ അഹമ്മദ് ജീലാനി തുടങ്ങിയവർ പരിപാടിയില് പങ്കെടുത്തു.

മുസ്ലിം ലീഗ് പാരമ്പര്യ ചരിത്രം ഉയര്ത്തിപ്പിടിച്ച് പ്രയാണം തുടരുന്ന രാഷ്ട്രീയ ദര്ശനമാണെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ് പറഞ്ഞു. ബഹ്റൈന് കെഎംസിസി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്ത്തന ഉദ്ഘാടനത്തില് മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ദര്ശനം നേരിന്റെ അടിസ്ഥാനത്തില് ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തില് രൂപപ്പെട്ടതാണ്. ആ ചരിത്ര പാരമ്പര്യത്തിന്റെ വഴിയിലൂടെ തന്നെയാണ് ലീഗ് ഇന്നും സഞ്ചരിക്കുന്നതെന്ന് കുഞ്ഞമ്മദ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us