റമദാനിലേക്ക് ഒരുങ്ങി ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം

ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം 'ഇല റമദാൻ' എന്ന പേരിൽ പ്രഭാഷണം നടത്തി

dot image

ഷാർജ : റമദാൻ മുന്നൊരുക്കത്തിൻറെ ഭാഗമായി കഴിഞ്ഞ ദിവസം ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം 'ഇല റമദാൻ' എന്ന പേരിൽ പ്രഭാഷണം നടത്തി. ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൾഖാദർ ചക്കനാത്ത് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് നുഫൈൽ പുത്തൻചിറ അദ്ധ്യക്ഷത വഹിച്ചു.

റമദാനിലേക്ക് എന്ന വിഷയത്തിൽ ഷാർജ എസ്കെഎസ് എഎഫ് സംസ്ഥാന പ്രസിഡണ്ട് സിഎ ഷാഫി മാസ്റ്റർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെ എസ് ഷാനവാസ് റമദാനിൽ മണ്ഡലം കമ്മറ്റി നടത്താൻ പോകുന്ന പ്രവർത്തനങ്ങൾ വിശദികരിച്ചു. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോഡ് കരസ്ഥമാക്കിയ ഹാദി അഹമ്മദ്ഹ,സീം മുഹമ്മദ് എന്നിവരെ സംസ്ഥാന വൈസ് പ്രസിഡണ്ട് ത്വയ്യിബ് ചേറ്റുവ ആദരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പി ടി നസ്രുദീൻ, വൈസ് പ്രസിഡണ്ട് എം എ ഹനീജ്, സെക്രട്ടറി കെ എ ശംസുദ്ധീൻ, മണ്ഡലം അഡ്വൈസറി ചെയർമാൻ അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം എ സനീജ് സ്വഗതവും, ജനറൽ സെക്രട്ടറി പി എസ് ഷമീർ നന്ദിയും പറഞ്ഞു.

കാസർകോട് ജില്ലാ പ്രസിഡണ്ട് ഷാഫി തച്ചങ്ങാട്, ട്രഷറർ സുബൈർ പള്ളിക്കര, വൈസ് പ്രസിഡണ്ട് അബ്ദുൽ കാദർ പാലോത്ത്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അർഷാദ് അബ്ദുൽ റഷീദ്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സി കെ കുഞ്ഞബ്ദുല്ല എന്നിവർ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ സി എസ് ഖലീൽ, നസീർ, സെക്രെട്ടറി മുഹമ്മദാലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us