ദുബായ് മണലൂർ മണ്ഡലം കെഎംസിസി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷെക്കീർ കുന്നിക്കലിനെ പ്രസിഡൻ്റായും ജനറൽ സെക്രട്ടറിയായി ഷാജഹാൻ ജാസിയെയും, ട്രഷറർ ആയി മുഹമ്മദ് തിരുനെല്ലൂരിനേയും തിരഞ്ഞെടുത്തു

dot image

ദുബായ്: മണലൂർ മണ്ഡലം കെഎംസിസി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഷെക്കീർ കുന്നിക്കലിനെ പ്രസിഡൻ്റായും ജനറൽ സെക്രട്ടറിയായി ഷാജഹാൻ ജാസിയെയും, ട്രഷറർ ആയി മുഹമ്മദ് തിരുനെല്ലൂരിനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് റഷീദ് പുതുമനശ്ശേരി, സമീർ തോപ്പിൽ, അക്ബർ വാടാനപ്പിള്ളി,അസ്ലം തിരുനെല്ലൂർ, ജോ. സെക്രട്ടറിമാർ നൗഫൽ മുഹമ്മദ്, അഫ്സൽ ചൊവല്ലൂർ, എ എ ഷംസുദ്ധീൻ വെട്ടുകാട്, ബി വി കെ മുസ്തഫ തങ്ങൾ പാടൂർ എന്നിവരെ തിരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് മുഹമ്മദ് ഷാക്കിർ യൂണിക് വേൾഡ്, ഉപസമിതികൾ റിലീഫ് ചെയർമാൻ അബ്ദുൽ സലാം ചിറനെല്ലൂർ കൺവീനർ ഷാജഹാൻ വലിയകത്ത് കോവത്ത്, മതകാര്യം ചെയർമാൻ അൻവർ റഹ്മാനി ബ്രഹ്മകുളം, കൺവീനർ അഹമ്മദ് ജീലാനി വെൻമേനാട്, സർഗ്ഗധാര ചെയർമാൻ ഫർഹാൻ പാടൂർ, കൺവീനർ സഗീർ നൂറുദ്ധീൻ എന്നിവരേയും തിരഞ്ഞെടുത്തു.

ചടങ്ങ് പ്രസിഡണ്ട് ഷക്കീർ കുന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് അക്ബർ റിട്ടേണിംഗ് ഓഫീസറും അബു ഷമീർ നിരീക്ഷകനുമായിരുന്നു. കൗൺസിൽ യോഗം ജില്ല പ്രസിഡണ്ട് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി അഷറഫ് കിള്ളിമംഗലം,ട്രഷറർ അബ്ദുസമദ് ചാമാക്കാല, ഓർഗ. സെക്രട്ടറി ഗഫൂർ പട്ടിക്കര,വൈസ് പ്രസിഡണ്ട് ആർവിഎം മുസ്തഫ, മുൻ ജില്ല പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഷാക്കിർ,ജംഷീർ പാടൂർ, അബ്ദുൾ സലാം മുസ്ലിം വീട്ടിൽ എന്നിവർ ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് സംസാരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us