റമദാൻ 2024; യുഎഇയിൽ ഞായറാഴ്ച ചന്ദ്രക്കല കാണുമെന്ന് പ്രതീക്ഷ

രാജ്യത്തെവിടെ വെച്ചും ചന്ദ്രക്കല ദൃശ്യമായത് ശ്രദ്ധയില്പ്പെട്ടാല് 026921166 എന്ന നമ്പറില് വിവരം അറിയിക്കിണമെന്ന് യുഎഇ അധികൃതര് വ്യക്തമാക്കി

dot image

അബുദബി: ഈ വര്ഷത്തെ റമദാന് മാസത്തിന്റെ വരവറിയിക്കുന്ന ചന്ദ്രക്കല മാര്ച്ച് 10ന് ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുഎഇ ചന്ദ്രദര്ശന സമിതി. ഷഹബാന് മാസം 29ന് ഞായറാഴ്ച ചന്ദ്രക്കല പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെവിടെ വെച്ചും ചന്ദ്രക്കല ദൃശ്യമായത് ശ്രദ്ധയില്പ്പെട്ടാല് 026921166 എന്ന നമ്പറില് വിവരം അറിയിക്കണമെന്ന് അധികൃതര് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം റമദാൻ മാസത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കാരുടെ പ്രവൃത്തി സമയം കുറയ്ക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രതിദിനം പ്രവൃത്തി സമയം രണ്ട് മണിക്കൂർ കുറയ്ക്കണമെന്നാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശം നൽകിയത്. ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാനിൽ ദൈനംദിന പ്രവൃത്തി സമയത്തിൻ്റെ പരിധിക്കുള്ളിൽ ഫ്ലെക്സിബിളായ അല്ലെങ്കിൽ റിമോട്ട് വർക്ക് പാറ്റേണുകൾ സ്വീകരിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്കുള്ള റമദാൻ പ്രവൃത്തി സമയവും പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിൽ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us