റമദാന് 2024; യുഎഇയിൽ പണമടച്ച് സൗജന്യ പാർക്കിംഗ്, സമയം അറിയാം

അബുദബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ പ്രാർത്ഥനാ സമയം കണക്കിലെടുത്താണ് പാർക്കിങിൽ ഏർപ്പെടുത്തിയിരിക്കുന്നത്

dot image

അബുദബി: റമദാൻ മാസത്തിൽ യുഎഇ നിവാസികൾക്കായി നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. ജോലി സമയം കുറയ്ക്കുന്നത് മുതൽ 9 അടിസ്ഥാന അവശ്യവസ്തുക്കളുടെ വില പരിധിയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിവാസികൾക്കും പൗരന്മാർക്കുമായി പ്രഖ്യാപിച്ചതിൽ ഒന്നാണ് പണമടച്ചുള്ള പാർക്കിംഗ് സമയത്തിലെ മാറ്റം. മൂന്ന് എമിറേറ്റുകളിലും പാര്ക്കിങ്ങ് സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

അബുദബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ പ്രാർത്ഥനാ സമയം കണക്കിലെടുത്താണ് പാർക്കിങിന് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

അബുദബി: പണമടച്ചുള്ള പൊതു പാർക്കിംഗ് സമയങ്ങളിൽ അവ മാറ്റമില്ലാതെ തുടരും. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെ പണമടച്ചുള്ള പാർക്കിംങ് ഉണ്ടാകും. ഞായറാഴ്ച പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

ദുബായ്: പൊതു പാർക്കിംഗിന് തിങ്കൾ മുതൽ ശനി വരെ എല്ലാ സോണുകളിലും നിരക്കുകൾ ബാധകമാണ്. പാർക്കിംഗിന് പണം നൽകേണ്ട സമയ ക്രമീകരണം രണ്ടായാണ് നൽകിയിരിക്കുന്നത്.

ആദ്യം രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറുമണിവരെയാണ്. രണ്ടാമത്തേത് രാത്രി എട്ട് മണി മുതൽ അർദ്ധരാത്രി വരെയുമാണ്. ആറുമണി മുതൽ എട്ട് മണിവരെ സൗജന്യ പാർക്കിങ് ആയിരിക്കും. മെട്രോ, ട്രാം, ബസ് , മറൈൻ ഗതാഗത സമയവും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ഷാർജ: ശനി മുതൽ വ്യാഴം വരെ രാവിലെ എട്ട് മണിയ്ക്കും 12 മണിയ്ക്കും ഇടയിൽ പൊതു പാർക്കിംഗിന് പണം നൽകണം. എമിറേറ്റിലെ നീല മേഖലകളിൽ ഒഴികെ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us