റമദാന് 2024; ദുബായിലെ പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു

മെട്രോ, ട്രാം, ബസ്, മറ്റ് ഗതാഗതങ്ങളുടെ സമയക്രമങ്ങളും അതികൃതര് വ്യക്തമാക്കിയിട്ടുണ്ട്

dot image

ദുബായ്: റമദാൻ മാസത്തിൽ പൊതുഗതാഗത മേഖലയിലെ സമയക്രമം പ്രഖ്യാപിച്ച് ദുബായിലെ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി. പൊതുഗതാഗതത്തിനും പണമടച്ചുള്ള പാര്ക്കിങ് സോണുകള്ക്കുമാണ് ആര്ടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതല് വൈകിട്ട് ആറ് വരെയും രാത്രി എട്ട് മുതല് അര്ധരാത്രി വരെയും ഡ്രൈവര്മാര്ക്ക് പാര്ക്കിങ് ഫീസ് അടയ്ക്കണം. മെട്രോ, ട്രാം, ബസ്, മറ്റ് ഗതാഗതങ്ങളുടെ സമയക്രമങ്ങളും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കള് മുതല് വ്യാഴം വരെയുള്ള ദിവസങ്ങളില് രാവിലെ അഞ്ച് മുതല് അര്ധരാത്രി വരെ ദുബായ് മെട്രോ സര്വീസ് ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ അഞ്ചു മുതല് രാത്രി ഒരു മണി വരെയാണ് സര്വീസ്. ശനിയാഴ്ച രാവിലെ അഞ്ച് മുതല് അര്ധരാത്രി വരെയും ഞായറാഴ്ച രാവിലെ എട്ടു മണി മുതല് അര്ധരാത്രി വരെയും യാത്ര ചെയ്യാനാകും.

ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ആറ് മണി മുതല് മാത്രി ഒരു മണി വരെ ട്രാം സര്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മുതലാണ് സര്വീസ് ആരംഭിക്കുക. തിങ്കള്-ശനി 6 AM - 1 AM വരെ (അടുത്ത ദിവസം), ഞായര്: രാവിലെ 9 മുതല് 1 AM വരെ (അടുത്ത ദിവസം).

വാരാന്ത്യ ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 4:30 മുതല് രാത്രി 12:30 വരെയാണ് സര്വീസ് ലഭിക്കുക. ശനി, ഞായര് ദിവസങ്ങളില് രാവിലെ ആറിന് ആരംഭിക്കുന്ന സര്വീസ് രാത്രി ഒരു മണി വരെ ലഭ്യമാണ്. തിങ്കള്-വെള്ളി വരെ 4:30 AM - 12:30 AM ശനി-ഞായര്: 6 AM - 1 AM വരെയാണ് സർവീസ്. അതേസമയം വാട്ടര് ബസ്, അബ്രാസ്, വാട്ടര് ടാക്സി, ദുബായ് ഫെറി എന്നിവയുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.

dot image
To advertise here,contact us
dot image