അബുദബി: റമദാന് മാസത്തിലെ തിരക്കേറിയ സമയത്ത് അബുദബി നഗരത്തിലേക്ക് വലിയ വാഹനങ്ങള് പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ട്രെക്ക്, ട്രെയിലര്, അന്പതോ അതിലധികം തൊഴിലാളികളുള്ള ബസ് എന്നിവയ്ക്കാണ് നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത്. അബുദബിയിലും അൽഐനിലും രാവിലെ 8 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയുമാണ് നിരോധനം ഏർപ്പെടുത്തുക.
ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് യൂസഫ് അൽ ബ്ലൂഷിയാണ് വിവരം അറിയിച്ചത്. റമദാന് മാസത്തില് കൂടുതല് പട്രോളിങ് സംഘത്തെ വിന്യസിപ്പിക്കും. സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാഫിക് നിയന്ത്രണ നടപടികൾ ശക്തമാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും തിരക്ക് ഒഴിവാക്കാനുമാണ് നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നതെന്ന് യൂസഫ് അല് ബലൂഷി പറഞ്ഞു.