ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെ എസ് ഷാനവാസ് മണ്ഡലം കമ്മറ്റി ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന 50 ലക്ഷം രൂപയുടെ വിപുലമായ റമദാൻ റിലീഫ് പദ്ധതികളുടെ പ്രഖ്യാപനം നടത്തി

dot image

ഷാർജ: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര സംഗമം ഉദ്ഘടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് നുഫൈൽ പുത്തൻചിറ അദ്ധ്യക്ഷത വഹിച്ചു. ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെ എസ് ഷാനവാസ് മണ്ഡലം കമ്മറ്റി ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന 50 ലക്ഷം രൂപയുടെ വിപുലമായ റമദാൻ റിലീഫ് പദ്ധതികളുടെ പ്രഖ്യാപനം നടത്തി.

100ൽ പരം രോഗികൾക്ക് രണ്ടായിരം രൂപ നിരക്കിൽ ഒരു വർഷത്തേക്ക് മരുന്ന് നൽകുക, അതോടൊപ്പം നാട്ടിലെ പാലിയറ്റീവ് സ്ഥാപനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുക, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ കിട്ടാവുന്ന തരത്തിലുള്ള മുഴുവൻ സൗകര്യങ്ങളുമായി ഒരു ആംബുലൻസ് സംവിധാനം കൊടുങ്ങല്ലൂരിൽ കൊണ്ട് വരിക എന്നീ പദ്ധതികളാണ് അവതരിപ്പിച്ചത്.

പദ്ധതികളുടെ ബ്രോഷർ പ്രകാശനം അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കരയും ഫൈൻടൂൾ മാനേജിങ് ഡയറക്ടർ വി കെ അബ്ദുൽ ഗഫൂറും ചേർന്ന് നിർവഹിച്ചു. ഷാർജ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തൃക്കണ്ണപുരം, തൃശൂർ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കാദർ ചക്കനത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

പ്രാർത്ഥനയും റമദാൻ സന്ദേശവും അഷ്റഫ് ഹുദവി നിർവഹിച്ചു. സംസ്ഥാന ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ, വൈസ് പ്രസിഡൻ്റ്മാരായി ടി ഹാഷിം സാഹിബ്, ത്വയ്യിബ് ചേറ്റുവ, ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടി അഷ്റഫ് കൊടുങ്ങല്ലൂർ, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി ടി നസ്രുദീൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി കെ അബ്ബാസ്, ജനറൽ സെക്രട്ടറി അലി വടയം, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നടക്കൽ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അർഷാദ് അബ്ദുൽ റഷീദ്, തൃശ്ശൂർ ജില്ലാ ട്രഷറർ മുഹ്സിൻ മുഹമ്മദ്, വൈസ് പ്രസിഡൻ്റ്മാരായ കെ പി കബീർ, അബ്ദുൽ വഹാബ്, സെക്രട്ടറി കെ എച്ച് അബ്ദുൽ നാസർ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് ടി കെ കുഞ്ഞബ്ദുള്ള, കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാൽ, ദുബായ് കെഎംസിസി തൃശ്ശൂർ ജില്ലാ സെക്രട്ടറി ഹനീഫ് തളിക്കുളം, ഫോക്കസ് മാനേജിങ് ഡയറക്ടർ ഹനീഫ് അബൂബക്കർ, ഫയിൻ-വേ ഡയറക്ടർ മുഹമ്മദ് ഷബീർ, മണലൂർ മണ്ഡലം പ്രസിഡൻ്റ് നിസാം വാടാനപ്പിള്ളി, ജനറൽ സെക്രട്ടറി ഉസ്മാൻ വെട്ടുകാട്, ട്രഷറർ ഇർഷാദ് പാടുർ, നാട്ടിക മണ്ഡലം പ്രസിഡണ്ട് കാദർ മോൻ, ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി നസ്രുദീൻ, ദുബായ് കെഎംസിസി നേതാക്കളായ ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, തുടങ്ങി വനിതാ വിങ് സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കൾ സംബന്ധിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് എംഎ ഹനീജ്, സെക്രട്ടറി കെഎ ഷംസുദ്ധീൻ, മണ്ഡലം നേതാക്കളായ ജലീൽ സാഹിബ്, പി എ ഹംസ, നസീർ, അൻവർ പുല്ലൂറ്റ്, സി എസ് ഖലീൽ റഹ്മാൻ, സി എസ് ഷിയാസ്, സക്കരിയ പുത്തൻചിറ, മുഹമ്മദാലി, നവാസ്, എം എ സനീജ്, നെജു, മുഹമ്മദ് കബീർ, പി എസ് അബ്ദുൽ സമദ്, വനിതാ വിങ് ഭാരവാഹികളായ ജില്ലാ പ്രസിഡൻ്റ് സജ്ന ഉമർ, സബീന ഹനീജ്, ഷെറീന നജു, ഹാരിഷ നജീബ്, ജസീല ഇസ്ഹാഖ് എന്നിവർ നേത്രത്വം നൽകി. ജനറൽ സെക്രട്ടറി പി എസ് ഷമീർ സ്വാഗതവും ട്രഷറർ എം എ ഹൈദർ നന്ദിയും പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us