
ദുബായ്: കൊയിലാണ്ടി സ്വദേശി ദുബായിൽ നിര്യാതനായി. പുറക്കാട് കോറംകണ്ടത്തിൽ സൈനുൽ ആബിദീൻ (32) ആണ് മരിച്ചത്. ദുബായ്നാ ഷനൽ സ്റ്റോറിൽ സെയിൽ ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പിതാവ്: കണ്ണികുളത്തിൽ അസൈനാർ. മാതാവ്: റംല, ഭാര്യ: വി വി റിയാ ഷെറിൻ.