യുഎഇയിൽ മാസപ്പിറവി കണ്ടാൽ അറിയിക്കണം; റമദാൻ 30 പൂർത്തീകരിക്കുമെന്ന് പ്രവചനം

ശവ്വാല് ചന്ദ്രനെ കാണുന്നത് വിശുദ്ധ റമദാന് മാസത്തിന്റെ അവസാനത്തെയാണ് സൂചിപ്പിക്കുന്നത്

dot image

അബുദബി: റമദാന് 29 തിങ്കളാഴ്ച ശവ്വാല് മാസപ്പിറവി ദ്യശ്യമായാല് വിവരം അറിയിക്കണമെന്ന് വിശ്വാസികള്ക്ക് നിര്ദേശം നല്കി യുഎഇ ചന്ദ്രദര്ശന സമിതി. ആകാശത്ത് ചന്ദ്രകല ദൃശ്യമാകുന്നത് കാണുന്നവര് 026921166 എന്ന നമ്പറില് ബന്ധപ്പെടണമെന്ന് സമിതി അറിയിച്ചു. ഈ വര്ഷം റമദാന് 30 പൂര്ത്തീകരിക്കുമെന്നാണ് ഇന്റര്നാഷ്ണല് അസ്ട്രോണമി സെന്ററിന്റെ പ്രവചനം.

ശവ്വാല് ചന്ദ്രനെ കാണുന്നത് വിശുദ്ധ റമദാന് മാസത്തിന്റെ അവസാനത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ഈദ് ഉല് ഫിത്തറിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. ചന്ദ്രന് കാണുന്ന സമയത്തെ തുടര്ന്ന് ഏപ്രില് 9 അല്ലെങ്കില് 10ആയിരിക്കും ചെറിയ പെരുന്നാള്. ഏപ്രില് എട്ട് മുതല് യുഎഇയില് ചെറിയ പെരുന്നാള് അവധി ആരംഭിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us