ചെറിയ പെരുന്നാള് നമസ്കാര സമയം പ്രഖ്യാപിച്ച് യുഎഇ

രാജ്യത്തെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള് നിസ്കാരത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി

dot image

അബുദബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പ്രാര്ത്ഥനാ സമയങ്ങള് പ്രഖ്യാപിച്ച് ജനറല് അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്ഡ് എന്ഡോവ്മെന്റ്. ബുധനാഴ്ചയാണ് രാജ്യത്ത് ചെറിയ പെരുന്നാള് ആഘോഷിക്കുക. രാജ്യത്തെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള് നിസ്കാരത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി. രാജ്യത്തെ വിവിധ എമിറേറ്റുകളില് നിസ്കാരത്തിന്റെ സമയം നിശ്ചയിക്കുകയും ചെയ്തു.

ചെറിയ പെരുന്നാൾ പ്രാർത്ഥനാ സമയങ്ങൾ

അബുദബി: 6:22 AM

ദുബായ്: 6:20 AM

ഷാർജ & അജ്മാൻ: 6:17 AM

റാസൽ ഖൈമ: 6:15AM

ഫുജൈറ: 6:14 Am

ഉമ്മു അൽ ഖുവൈൻ: 6:13 AM

തിങ്കളാഴ്ച്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്ന്ന് ബുധനാഴ്ച്ചയാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാള്. സൗദിയിലെ ഹോത്ത സുദയര്, തുമൈര് എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും മാസപ്പിറവി ദൃശ്യമായിരുന്നില്ല. ഇത്തവണ റമദാൻ 30 ദിവസങ്ങള് നീണ്ടുനില്ക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us