ദുബായ്: ദുബായില് ഇനി വാഹന പിഴയടക്കല് ഓണ്ലൈന് വഴി മാത്രം. ഉപഭോക്ത്യ സന്തോഷ കേന്ദ്രങ്ങളിലൂടെയോ സേവന ദാതാക്കളുടെ കേന്ദ്രങ്ങളിലൂടെയോ വാഹന പിഴ അടയ്ക്കാനാകില്ലെന്ന് ദുബായ് ആര്ടിഎ അറിയിച്ചു. ആര്ടിഎ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷന് വഴിയോ പേയ്മെന്റുകൾ നടത്താവുന്നതാണ്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ ആര്ടിഎ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷന് വഴിയോ പേയ്മെന്റികൾ നടത്താവുന്നതാണ്. ഒരു സ്ക്രീനിൽ സ്പർശിച്ചാൽ ദുബായ്ക്ക് ചുറ്റും ആർടിഎ നൽകുന്ന എല്ലാ അവശ്യ സേവനങ്ങളും ഉപയോഗിക്കാൻ കഴിയും.
ആര്ടിഎ ആപ്ലിക്കേഷന്റെ അപ്ഡേറ്റ്ഡ് വേര്ഷന് ഇപ്പോള് ഐഒഎസ്, ആന്ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില് ലഭ്യമാണ്. ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, പാർക്കിംഗ് ടിക്കറ്റുകൾ വാങ്ങൽ തുടങ്ങിയ അവശ്യ സേവനങ്ങളും ഇതുവഴി എളുപ്പത്തിൽ നടക്കും. സാലിക് ഓണ്ലൈന് പേയ്മെന്റുകള് വൗച്ചര് ടോപ്പ്അപ്പ്, നോല് ടോപ്പ്അപ്പ് എന്നിവയും ആപ്പിന്റെ അപ്ഡേറ്റില് ചേര്ത്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എല്ലാ സേവനങ്ങളും എളുപ്പത്തിലും സുഗമമായും കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റം വരുത്തിയിരിക്കുന്നത്.
The new version of RTA Dubai App introduces a personalised dashboard, revolutionising user experience by offering quick actions for essential services such as the renewal of vehicle licenses, driving licenses, and purchasing parking tickets. This personalised dashboard empowers… pic.twitter.com/4nYhbiDHgg
— RTA (@rta_dubai) May 24, 2024
ദുബായിലെ ആർടിഎ അതിൻ്റെ ‘ആർടിഎ ദുബായ് ആപ്പിൻ്റെ’ പുതിയ അപ്ഗ്രേഡഡ് പതിപ്പ് പുറത്തിറക്കി. ഉപയോക്താക്കൾക്ക് എളുപ്പത്തിലുള്ള ഉപയോഗവും എല്ലാ ആർടിഎ സേവനങ്ങളിലേക്കും കാര്യക്ഷമമായ ആക്സസ് നൽകുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ സുപ്രധാന നവീകരണം ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുകയും അവശ്യ സേവനങ്ങളിലേക്കുള്ള ദ്രുത പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ഏകജാലക പരിഹാരത്തിലേക്കുള്ള പരിവർത്തന മാറ്റത്തെ അടയാളപ്പെടുത്തുന്നു', ആർടിഎ എക്സിൽ കുറിച്ചു