പെട്രോളിൻ്റെയും ഡീസലിൻ്റെ യും വില കുറയും; ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

പെട്രോളിൻ്റേയും ഡീസലിൻ്റേയും പുതിയ വില ജൂണ് ഒന്ന് മുതലാണ് പ്രാബല്യത്തില് വരിക

dot image

അബുദബി: യുഎഇയില് അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിൻ്റേയും ഡീസലിൻ്റേയും പുതിയ വില ജൂണ് ഒന്ന് മുതലാണ് പ്രാബല്യത്തില് വരിക. യുഎഇ ഇന്ധന വില നിര്ണയ സമിതിയാണ് പുതിയ നിരക്കുകള് പ്രഖ്യാപിച്ചത്.

  • സൂപ്പര് 98 പെട്രോള് ലിറ്ററിന് 3.14 ദിര്ഹമാണ് ജൂണ് മാസത്തിലെ വില. മെയ് മാസത്തില് ഇത് 3.34 ദിര്ഹം ആയിരുന്നു.

  • സ്പെഷ്യല് 95 പെട്രോള് ലിറ്ററിന് 3.02 ദിര്ഹമാണ് ജൂണ് മാസത്തിലെ വില.  നിലവില് ഇത് 3.22 ദിര്ഹമാണ്.

  • ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്ഹമാണ് പുതിയ വില. മെയ് മാസത്തില് 3.15 ദിര്ഹം ആയിരുന്നു.

  • ഡീസല് ലിറ്ററിന് 2.88 ദിര്ഹമാണ് പുതിയ വില. മെയ് മാസത്തില് 3.07 ദിര്ഹമായിരുന്നു. 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us