ഇനി അശ്രദ്ധമായി വാഹനമോടിച്ചാൽ പണികിട്ടും; അല്ഐന്- ദുബായ് റോഡിൽ 30 പുതിയ സ്പീഡ് ക്യാമറകള്

ഈ വേഗപരിധി ലംഘിക്കുന്നവര്ക്കെതിരെ കര്ശന നിയമ നടപടിയായിരിക്കും സ്വീകരിക്കുക

dot image

അല് ഐന്: അല് ഐന്- ദുബായ് മോട്ടോര്വേയില് 30 പുതിയ സ്പീഡ് ഡിറ്റക്ഷന് ഉപകരണങ്ങള് സ്ഥാപിച്ചതായി അബുദബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്ഡ് പട്രോള്സ് അറിയിച്ചു. ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അല്ഐന്- ദുബായ് റോഡില് പരമാവധി വേഗപരിധി മണിക്കൂറില് 140 കിലോമീറ്ററാണ്. ഈ വേഗപരിധി ലംഘിക്കുന്നവര്ക്കെതിരെ കര്ശന നിയമ നടപടിയായിരിക്കും സ്വീകരിക്കുക.

വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും റോഡ് അപകടങ്ങള് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അൽ ഐൻ പൊലീസിൻ്റെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം മേധാവി മേജർ മുഹ്സെൻ സയീദ് അൽ മൻസൂരി പറഞ്ഞു. അമിത വേഗതയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് റോഡ് ഉപഭോക്താക്കൾക്ക് ഭീഷണി ഉയർത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത് അവരുടെ ജീവൻ അപകടത്തിലാക്കുകയും മനുഷ്യർക്കും സ്വത്തിനും വലിയ നഷ്ടം വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ജൂണ് 19 മുതല് അല് ഐന് നഗരത്തില് പാര്ക്കിങ് നിയമങ്ങള് ലംഘിക്കുന്നവരുടെ വാഹനങ്ങള് പിടിച്ചെടുക്കുമെന്ന് അധികൃതര് അറിയിച്ചു. പാര്ക്കിങ് ഏരിയയില് ലൈസന്സ് പ്ലേറ്റ് ഇല്ലാതെ കണ്ടെത്തുന്ന വാഹനങ്ങള് അല് ഐന് വ്യവസായ മേഖലയിലെ മവാഖിഫ് വെഹിക്കിള് ഇംപൗണ്ടിങ് യാര്ഡിലേക്ക് കൊണ്ടുപോകും.

ഇന്ത്യൻ കോടീശ്വരന്മാർ,വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതായി റിപ്പോർട്ടുകൾ

അതേസമയം ഇന്ന് മുതൽ അൽ ഐനിൽ പാര്ക്കിങ് നിയമങ്ങള് ലംഘിക്കുന്നവരുടെ വാഹനങ്ങള് പിടിച്ചെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പാർക്കിംഗ് ഏരിയയിൽ ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തിയാൽ അൽ ഐൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇംപൗണ്ട് യാർഡിലേക്ക് ഉടൻ കൊണ്ടുപോകും. കൂടാതെ ഇത്തരം വാഹനങ്ങൾ കണ്ടെത്തിയാൽ വില്പനയ്ക്ക് വയ്ക്കുകയോ മറ്റ് സര്ക്കാര് ആവശ്യങ്ങള്ക്കായി ഉപയോഗിക്കുകയോ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us