അമിത വേഗതയിൽ വാഹനമോടിച്ചുള്ള നിയമലംഘനങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി അബുദബി പൊലീസ്

ഇതിനായി നിയമലംഘനങ്ങൾക്കായുള്ള പിഴ തുക വീണ്ടും ഓർമ്മപ്പെടുത്തുകയാണ് അബുദബി പൊലീസ്

dot image

അബുദബി: അമിത വേഗതയിൽ വാഹനമോടിച്ചുള്ള നിയമലംഘനങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി അബുദബി പൊലീസ്. ഇതിനായി നിയമലംഘനങ്ങൾക്കായുള്ള പിഴ തുക വീണ്ടും ഓർമ്മപ്പെടുത്തുകയാണ് അബുദബി പൊലീസ്.

കുറഞ്ഞ വേഗപരിധിയിൽ വാഹനമോടിച്ചാൽ 400 ദിർഹമാണ് പിഴയായി ചുമത്തുക. കഴിഞ്ഞ മെയ് ഒന്നാം തീയതി മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏറ്റവും കുറഞ്ഞ വേഗപരിതികൾ നിരീക്ഷിക്കുന്നുണ്ട്. നിയുക്ത പാതകളിൽ മണിക്കൂറിൽ 120 വേഗപരിധി നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ 400 ദിർഹം വരെ പിഴ ഈടാക്കും.

ഇന്ത്യയിലേക്ക് അധിക സർവീസ് ആരംഭിക്കാൻ ഇത്തിഹാദ്
  • മണിക്കൂറിൽ 20 കിലോമീറ്ററിന് താഴെയായി വാഹനം ഓടിച്ചാൽ 300 ദിർഹമായിരിക്കും പിഴയായി ഈടാക്കുക.

  • മണിക്കൂറിൽ 20 കി.മീ മുതൽ 30വരെയുള്ള അമിതവേഗതയ്ക്ക് 600 ദിർഹമാണ് പിഴ.

  • മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയുള്ള അമിതവേഗതയ്ക്ക് 700 ദിർഹമാണ് പിഴ

  • മണിക്കൂറിൽ40 കിലോമീറ്റർ മുതൽ 50വരെയുല്ള അമിതവേഗതയ്ക്ക് 1000 രൂപയാണ് പിഴ

  • മണിക്കൂറിൽ 50 മുതൽ 60 വരെയുള്ള അമിതവേഗതയ്ക്ക് 1500 ദിർഹമാണ് പിഴ അതുകൂടാതെ ആറ് ട്രാഫിക് പോയിൻ്റുകളും ലഭിക്കും.

  • മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ അമിതവേഗതയ്ക്ക് 2000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റും ലഭിക്കും

  • മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ അമിതവേഗതയ്ക്ക് 3000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റുകളും ലഭിക്കും.

dot image
To advertise here,contact us
dot image