30 ബില്യൺ ദിർഹം ചെലവിൽ വൻ ഡ്രെയിനേജ് പദ്ധതി പ്രഖ്യാപിച്ച് ദുബായ്

ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി 2033 ൽ പൂർത്തിയാകും.

dot image

ദുബായ്: മഴവെള്ളം ഒഴുക്കിക്കളയാൻ വമ്പൻ ഡ്രെയിനേജ് പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയ്ക്ക് അംഗീകാരം നൽകി. തസ്റീഫ് എന്ന പേരിലാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. 30 ബില്യൺ ദിർഹം ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി എമിറേറ്റിലെ ഏറ്റവും വലിയ സ്ട്രോറ്റജിക് ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്ടുകളിൽ ഒന്നാണ്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി 2033 ൽ പൂർത്തിയാകും.

'ദുബായിലെ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതിക്ക് ഞങ്ങൾ 30 ബില്യൺ ദിർഹം ചെലവിൽ അംഗീകാരം നൽകി. മേഖലയിലെ ഏറ്റവും വലിയ മഴവെള്ള ശേഖരണ പദ്ധതിയാണ്. എമിറേറ്റിലെ ഡ്രെയിനേജ് ശൃംഖലയുടെ ശേഷി 700% വർദ്ധിപ്പിക്കും. ഭാവിയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ എമിറേറ്റിൻ്റെ സന്നദ്ധത ഉറപ്പാക്കുന്നു', ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ദുബായിയുടെ ഏത് ഭാഗത്തും പെയ്യുന്ന മഴവെള്ളം ഒഴുക്കിക്കളയാൻ ശേഷിയുള്ള ഡ്രെയിനേജാണ് ഈ പദ്ധതി. പദ്ധതി നടപ്പാക്കുന്നതിലൂടെ ദുബായിയുടെ ഡ്രെയിനേജ് ശേഷി 700 ശതമാനം വർധിക്കുെമന്നാണ് കണക്കുകൂട്ടൽ. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളേയും ഇതിൽ ഉൾപ്പെടുത്തും.

പൊതുപ്രവര്ത്തന രംഗത്ത് സജീവമാകാന് എം വി നികേഷ് കുമാര്; എഡിറ്റോറിയല് ചുമതലകള് ഒഴിഞ്ഞു

ദിവസം 20 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളം ശേഖരിച്ച് സെക്കൻഡിൽ 230 ക്യൂബിക്ക് മീറ്റർ എന്ന കണക്കിൽ ഒഴുക്കിക്കളയാൻ ഡ്രൈനേജിന് ശേഷിയുണ്ടാകും. നൂറ് വർഷത്തേക്കുള്ള ഡ്രൈനേജ് ആവശ്യങ്ങൾ നിർവഹിക്കാൻ തസ്റീഫ് പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us