ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾ മരിച്ചു. എട്ടും ഏഴും വയസ്സുള്ള എമിറാത്തി കുട്ടികളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. എമിറേറ്റിലെ അൽ താവിയിൻ മേഖലയിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായതായി അധികൃതർക്ക് വിവരം ലഭിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം വീട്ടിലെത്തി തീയണച്ചു. പരിക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെ കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.
പൊതുപ്രവര്ത്തന രംഗത്ത് സജീവമാകാന് എം വി നികേഷ് കുമാര്; എഡിറ്റോറിയല് ചുമതലകള് ഒഴിഞ്ഞുരാജ്യത്ത് വേനൽക്കാലം ആരംഭിച്ചതോടെ അധികാരികൾ നൽകിയ നിർദേശങ്ങൾ പിന്തുടരണമെന്ന് ഫുജൈറ സിവിൽ ഡിഫെൻസ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ബ്രിഗേഡിയർ അലി ഉബൈദ് അൽ തുനൈജി പറഞ്ഞു. എയർ കണ്ടീഷനിംഗ്, റഫ്രിജറേഷൻ ഉപകരണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വൈദ്യുത ലോഡുകളുടെ അപകടസാധ്യത കാരണം ഇലക്ട്രിക്കൽ ലൈനുകളുടെ പരിപാലനവും അവയുടെ വിപുലീകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അദ്ദേഹം താമസക്കാരോട് അഭ്യർത്ഥിച്ചു.