ഷാർജ കെഎംസിസി എം കെ ഇബ്രാഹിം ഹാജിയുടെ മയ്യിത്ത് നിസ്കാരവും പ്രാർത്ഥന സംഗമവും നടത്തി

ഷാർജ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, തൃകണപുരം, ട്രഷറർ അബ്ദുർറഹ്മാൻ മാസ്റ്റർ, സെക്രട്ടറി കെ.എസ് ഷാനവാസ്, തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ ചകനാത്ത്, സെക്രട്ടറി കെ എ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു

dot image

ഷാർജ: കഴിഞ്ഞ ദിവസം മരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ ഇബ്രാഹിം ഹാജിക്ക് വേണ്ടി ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്കാരവും പ്രാർത്ഥന സംഗമവും നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും, പ്രവാസി ലീഗ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റുമായിരുന്നു അദ്ദേഹം.

ഷാർജ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, തൃകണപുരം, ട്രഷറർ അബ്ദുർറഹ്മാൻ മാസ്റ്റർ, സെക്രട്ടറി കെ.എസ് ഷാനവാസ്, തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ ചകനാത്ത്, സെക്രട്ടറി കെ എ ഷംസുദ്ദീൻ എന്നിവർ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് നുഫൈൽ പുത്തൻചിറ, ജനറൽ സെക്രട്ടറി പി എസ് ഷമീർ, വൈസ് പ്രസിഡന്റ് സി എസ് ഖലീൽ റഹ്മാൻ, സെക്രട്ടറിമാരായ സി എസ് ഷിയാസ്, മുഹമ്മദ് കബീർ, സി വി ഉമർ, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി. വി ബി സകരിയ്യ ആണ് നിസ്കാരത്തിനും, പ്രാർത്ഥനക്കും നേതൃത്വം നൽകിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us