അബുദബി: ഡെങ്കിപ്പനിക്കെതിരെ മലയാളത്തിൽ ബോധവൽകരണവുമായി യുഎഇ ആരോഗ്യമന്ത്രാലയം. രോഗം പരത്തുന്ന കൊതുകുകള് പെരുകുന്നത് തടയുന്നതിന് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബോധവത്കരണം. മലയാളം ഉള്പ്പടെയുള്ള വിവിധ ഭാഷകളിലായാണ് ജാഗ്രതാ നിര്ദേശം പുറപ്പെടുവിപ്പിച്ചത്. വ്യവസായ മേഖലകളിലും നിര്മ്മാണ സൈറ്റുകളിലും ഡെങ്കി പരത്തുന്ന കൊതുകുകളുടെ വ്യാപനം തടയാന് പ്രതിരോധ നടപടി സ്വീകരിക്കുക എന്ന തലക്കെട്ടിലാണ് ബോധവത്കരണ വീഡിയോ ആരോഗ്യമന്ത്രാലയം പങ്കുവെച്ചത്.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള് പകല്സമയത്താണ് സജീവമാകുന്നതെന്ന് നിര്ദേശത്തില് പറയുന്നു. കൊതുക് പെരുകുന്നത് തടയാന് വെള്ളം കെട്ടിനില്ക്കുന്നത് ഒഴിവാക്കുക. കൊതുക് കടി ഒഴിവാക്കാനുള്ള ക്രീമുകള് പുരട്ടുക. നീളമേറിയ വസ്ത്രങ്ങള് ഉപയോഗിക്കണമെന്നും ജാഗ്രാത നിര്ദേശത്തില് പറയുന്നു.
കൊതുകുകള് മുട്ടയിട്ട് പെരുകുന്നത് തടയാന് വെള്ളംകെട്ടികിടക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില് പറയുന്നു. കീടനാശിനികള് ഉപയോഗിച്ച് കൊതുക് ഉള്പ്പെടെയുള്ള കീടങ്ങളെ നിയന്ത്രിക്കാന് ശ്രദ്ധിക്കണം. ശുചിമുറികളും മറ്റും വ്യത്തിയോടെ സൂക്ഷിക്കണം. കൊതുകിന്റെ കടിയേല്ക്കാതിക്കാനായി ക്രീമുകള് ഉപയോഗിക്കണം. നീളമുള്ള വസ്ത്രങ്ങള് ( ഫുള്കൈ ഷര്ട്ട്, പാന്റ്) ധരിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രാതാ നിര്ദേശത്തില് പറയുന്നു.
ജനമധ്യത്തില് താറടിച്ചു കാണിക്കാനുള്ള ശ്രമം; മനുതോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്ധാരാളം വെള്ളം കുടിക്കാന് ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. പനി അനുഭവപ്പെട്ടാല് വിശ്രമിക്കണം, പാരസിറ്റമോള് പോലുള്ള വേദനസംഹാരികള് ഉപയോഗിക്കാം, ഗുരുതരമായ പ്രശ്നങ്ങളുണ്ടെങ്കില് ഉടന് വൈദ്യസഹായം തേടണമെന്നും ബോധവത്കരണ വീഡിയോയില് പറയുന്നു. കൂടാതെ ഇബുപ്രൂഫന്, ആസ്പിരിന്ഡ പോലുള്ള മരുന്നുകള് ഒഴിവാക്കണമെന്നും നിര്ദേശത്തില് പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ഡെങ്കിപ്പനി റിപ്പോര്ട്ട് ചെയ്തിരുന്നു. ഈസാഹര്യത്തിലാണ് ആരോഗ്യമന്ത്രാലയം ജാഗ്രത നിര്ദേശം പുറപ്പെടുവിപ്പിച്ചത്.