അജ്ഞാതരുമായി ഇടപഴകുന്നതിലെ അപകടം അറിയുന്നില്ല; ഷാർജയിൽ ശിശുസുരക്ഷാ വിഭാഗം പരീക്ഷണം നടത്തി

97.3 ശതമാനം കുട്ടികളും അജ്ഞാതരുമായി ഇടപഴകുന്നതിലൂടെയുള്ള അപകടം തിരിച്ചറിയുന്നില്ലെന്ന് ഷാര്ജ ശിശുസുരക്ഷാ വിഭാഗം (ചൈല്ഡ് സേഫ്റ്റി ഡിപ്പാര്ട്ട്മെന്റ്)

dot image

ഷാര്ജ: 97.3 ശതമാനം കുട്ടികളും അജ്ഞാതരുമായി ഇടപഴകുന്നതിലൂടെയുള്ള അപകടം തിരിച്ചറിയുന്നില്ലെന്ന് ഷാര്ജ ശിശുസുരക്ഷാ വിഭാഗം (ചൈല്ഡ് സേഫ്റ്റി ഡിപ്പാര്ട്ട്മെന്റ്) . ഷാര്ജയില് നടത്തിയ സാമൂഹിക പരീക്ഷണത്തിന്റെ ഫലം ശിശുസുരക്ഷാ വിഭാഗം പുറത്തുവിട്ടു. 37 പേരില് നടത്തിയ പരീക്ഷണത്തില് ഒരാള് മാത്രമാണ് വാനില് പ്രവേശിക്കുന്നതിനായി അജ്ഞാതര് നല്കിയ ഐസ്ക്രീം വാങ്ങാന് മടിച്ചത്. ബാക്കിയുള്ള 36 കുട്ടികളും അപരിചിതര് വെച്ചുനീട്ടിയ ഓഫര് ഉടനെ സ്വീകരിച്ചു. ഇതിലൂടെ അപരിചിതരുമായി ഇടപഴകുന്നതിലുള്ള അപകടം മനസ്സിലാക്കുന്നതിൽ കുട്ടികള് പരാജിതരാണെന്നാണ് വ്യക്തമാകുന്നത്.

ഷാര്ജയിലെ ക്ഷീക്ഷ പാര്ക്കിലാണ് ഷാര്ജ ശിശുസുരക്ഷാ വിഭാഗം പരീക്ഷണം നടത്തിയത്. പരീക്ഷണത്തിൻ്റെ ഭാഗമായി ഒരു ഐസ്ക്രീം കച്ചവടക്കാരന് സൗജന്യമായി ഐസ്ക്രീം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള് മിക്ക കുട്ടികളും വാങ്ങി കഴിച്ചു. പാര്ക്കില് ഉണ്ടായിരുന്ന 97 ശതമാനം കുട്ടികളും സൗജന്യ ഐസ്ക്രീമിനായി അപരിചിതനായ കച്ചവടക്കാരന്റെ വാനില് കയറി. ഇതിലൂടെയുള്ള അപകടം കുട്ടികൾക്ക് അറിയില്ലെന്ന് കണ്ടെത്തി.

ലോക്സഭയില് ചെങ്കോല് വേണ്ട, ഭരണഘടന സ്ഥാപിക്കണം; സ്പീക്കർക്ക് സമാജ് വാദി പാർട്ടിയുടെ കത്ത്

പൊലീസുമായി സഹകരിച്ചാണ് ശിശുസുരക്ഷാ വിഭാഗം ഈ പരീക്ഷണം നടത്തിയത്. കുട്ടികളുടെ അവബോധമില്ലായ്മയെക്കുറിച്ച് ഭയപ്പെടുത്തുന്ന യാഥാര്ത്ഥ്യം മനസിലാക്കിയതായി ശിശുസുരക്ഷാ വിഭാഗം അറിയിച്ചു. ഇത്തരം സാഹചര്യത്തിൽ സുരക്ഷിതമായി ഇടപെടാനുള്ള അറിവ് കുട്ടികൾക്ക് ഉണ്ടാവണമെന്ന് ചൈൽഡ് സേഫ്റ്റി ഡിപ്പാര്ട്ട്മെൻ്റ് നിർദേശിച്ചു.

dot image
To advertise here,contact us
dot image