കോയമ്പത്തൂരിൽ നിന്നുള്ള ആദ്യ ഇൻഡിഗോ അന്താരാഷ്ട്ര സർവീസ്; ആഗസ്റ്റ് 10 മുതൽ അബുദബിയിലേക്കും

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്താനാണ് എയർലൈൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്

dot image

അബുദബി: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദബിയിലേക്ക് ഇൻഡി​ഗോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കും. ആ​ഗസ്റ്റ് 10 മുതലാണ് സർവീസ് ആരംഭിക്കുക.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്താനാണ് എയർലൈൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് ഇൻഡി​ഗോയുടെ ആദ്യ അന്താരാഷ്ട്ര സർവീസ് കൂടിയായിരിക്കും ഇത്.

ഇൻഡിഗോ വെബ്‌സൈറ്റിൻ്റെ ബുക്കിംഗ് പേജ് അനുസരിച്ച്, അബുദാബിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനം (6E 1498) അബുദബിയിൽ നിന്ന് 00.40 മണിക്കൂറിന് പുറപ്പെട്ട് 06.25 മണിക്കൂറിന് കോയമ്പത്തൂരിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us