ദുബായ്: യുഎഇയിൽ ജീവിക്കുന്ന എല്ലാവരും നിർബന്ധമായും കയ്യിൽ കരുതേണ്ട രേഖയാണ് എമിറേറ്റ്സ് ഐഡി. എമിറേറ്റ്‌സ് ഐഡിയാണ് റസിഡൻസിയുടെ പ്രാഥമിക തെളിവ്. അത് എല്ലായ്‌പ്പോഴും കയ്യിൽ കരുതിയിരിക്കണം. എന്നാൽ അത് നഷ്ടപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്താൽ എന്ത് ചെയ്യും?എമിറേറ്റ്‌സ് ഐഡി നഷ്‌ടപ്പെടുകയാണെങ്കിൽ, ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ഫെഡറൽ അതോറിറ്റിയിൽ ഉടനടി റിപ്പോർട്ട് ചെയ്യുക. പുതിയ ഐഡിക്കായി അപേക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
ഇനി പുതിയ ഐഡി പ്രിൻ്റ് ചെയ്യപ്പെടുമ്പോൾ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പതിപ്പുകൾ സൗജന്യമായി ആക്സസ് ചെയ്യാൻ കഴിയും. ഈ ഡിജിറ്റൽ പതിപ്പുകൾ നിങ്ങളുടെ ഫോണിൽ സൂക്ഷിക്കാം. ഓൺലൈനായുള്ള സേവനങ്ങൾക്ക് അപേക്ഷിക്കാൻ ഇത് കൂടുതൽ സഹായകമാകും.
ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്സസ് ചെയ്യാനുള്ള വഴികൾ:
ആപ്പിൾ ഉപഭോക്താവാണെങ്കിൽ ആപ്പിൾ വാലറ്റിൽ ചേർക്കുക. എമിറേറ്റ്സ് ഐഡി നേരിട്ട് ആപ്പിൾ വാലറ്റിലേക്ക് ചേർക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഹാൻഡി ഫീച്ചർ ഐസിപിക്കുണ്ട്. ഇതിനായി 'UAEICP' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുകയും ആപ്പിൾ വാലറ്റിൽ ചേർക്കാൻ ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ആക്‌സസ് ചെയ്യുകയും വേണം.
ഒരൊറ്റ അക്കൗണ്ട് ഉപയോഗിച്ച് നിരവധി സർക്കാർ വെബ്‌സൈറ്റുകളിലേക്ക് സൈൻ ഇൻ ചെയ്യാനും ആയിരക്കണക്കിന് സേവനങ്ങളിലേക്ക് പ്രവേശനം നൽകാനും യുഎഇ പാസ് അനുവദിക്കുന്നു. യുഎഇ പാസ് ആപ്പ് വഴി എമിറേറ്റ്‌സ് ഐഡി ആക്‌സസ് ചെയ്യാൻ സാധിക്കും.
അതിനായി ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:
ആപ്പിളിനും ആൻഡ്രോയിഡ് ഉപകരണങ്ങളിലും 'UAEICP' ആപ്പ് ലഭ്യമാണ്. ഇനി ഡിജിറ്റൽ എമിറേറ്റ്സ് ഐഡി കാണുന്നതിന്, നിങ്ങൾ യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യണം.ആപ്പിൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ ഹോംപേജിലെ 'എമിറേറ്റ്സ് ഐഡി' വിഭാഗം തിരഞ്ഞെടുക്കുക. നിങ്ങളുടെ പേരിൽ ക്ലിക് ചെയ്യുക, ശേഷം എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പതിപ്പ് കാണാനാകും. എമിറേറ്റ്സ് ഐഡി പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാനും ഓഫ്‌ലൈനായി ആക്‌സസ് ചെയ്യാനും കഴിയും.
നിലവിലെ എമിറേറ്റ്‌സ് ഐഡി കാലഹരണപ്പെടുകയും ഒരു പുതിയ ഐഡിക്കായി കാത്തിരിക്കുകയും ചെയ്യുകയാണെങ്കിൽ അതിനായി സമർപ്പിക്കേണ്ട ഇടപാടുകളും നടപടിക്രമങ്ങളും 'UAEICP' ആപ്പ് വഴി ഒരു ക്വിക്ക് റെസ്‌പോൺസ് (QR) കോഡ് സൃഷ്‌ടിക്കാം.