ചലച്ചിത്ര താരം മഞ്ജുപിള്ളക്ക് യുഎഇ ഗോൾഡൻ വിസ

ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മഞ്ജുപിള്ള യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി

dot image

ദുബായ്: പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ സീരിയൽ നടിയും അവതാരകയുമായ മഞ്ജു പിള്ളക്ക് യുഎഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മഞ്ജുപിള്ള യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. നിരവധി മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും ജനപ്രിയ ഹാസ്യ പാരമ്പരകളിലും ടിവി ഷോകളിലൂടെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ സ്വഭാവ നടിയായും അമ്മ വേഷത്തിലുമൊക്കെ നൂറുകണക്കിന് കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടി കൂടിയാണ് മഞ്ജു പിള്ള.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us