ഷാർജ: എമിറേറ്റിലുടനീളം തിരഞ്ഞെടുത്ത പള്ളികൾ നിർമ്മിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനുമുള്ള പദ്ധതിക്ക് അംഗീകാരം നൽകി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. തിരഞ്ഞെടുത്ത 100 മസ്ജിദുകൾ വിവിധ മേഖലകളിൽ നിർമ്മിക്കുകയും നവീകരിക്കുയും ചെയ്യും.
100 പള്ളികളിൽ 60 പുതിയ ആരാധനാലയങ്ങൾ നിർമിക്കുകയും 40 എണ്ണം പുനര്‍നിര്‍മ്മാണവുമാണ് ചെയ്യുക. 800 ദശലക്ഷം ദിർഹം ചെലവിലാണ് പദ്ധതി നടപ്പാക്കുക. ഇതുകൂടാതെ കൽബ നഗരത്തിലെ ശ്മശാനങ്ങൾ പരിപാലിക്കാനും മെച്ചപ്പെടുത്താനും ഷെയ്ഖ് സുൽത്താൻ അധികാരികൾക്ക് നിർദേശം നൽകി. ശ്മശാനത്തിലേക്കുള്ള റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും ഒരുക്കാൻ ഷെയ്ഖ് സുൽത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
#حاكم_الشارقة يعتمد خطة "إسلامية الشارقة" لبناء وإحلال 100 مسجد في الإمارة، بتكلفة قدرها 800 مليون درهم.#الشارقة_للأخبار #الإمارات #الشارقة @Islamic_Affairs pic.twitter.com/2df8Li0NeN
— الشارقة للأخبار (@Sharjahnews) September 9, 2024
ഷാർജ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ചെയർമാൻ അബ്ദുല്ല ഖലീഫ ബിൻ യാറൂഫ് അൽ സബൂസി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഖലാഫിനോട് സംസാരിക്കവെ ഡയറക്‌ട് ലൈൻ പ്രോഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ മാറ്റിസ്ഥാപിക്കുന്ന 95 ശതമാനം പള്ളികളും പ്രധാന തെരുവുകളിലെ പള്ളികളാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ പള്ളികൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അൽ സബൂസി പറഞ്ഞു.