സുരക്ഷാ ലംഘനം; അബുദബിയിൽ ഭക്ഷ്യ വ്യാപാര സ്റ്റോർ അടച്ചുപൂട്ടി

അബുദബി അ​ഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് (അദാഫ്സ) നടപടി.

dot image

അബുദബി: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ അബുദബിയിൽ ഒരു ഭക്ഷ്യ വ്യാപാര കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. മസഫയിലെ വ്യവസായ മേഖലയിലെ ഇത്യാ‌ടി ഫുഡ്സ്റ്റഫ് ട്രേഡിം​ഗ് കമ്പനിയാണ് അടച്ചുപൂട്ടിയത്. അബുദബി അ​ഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് (അദാഫ്സ) നടപടി.

ഭക്ഷണ ശാലയുടെ പ്രവർത്തനങ്ങൾ പൊതുജനാരോ​ഗ്യത്തിന് ​ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കുന്നതായി കണ്ടെത്തിയെന്ന് അദാഫ്സ പറഞ്ഞു. എമിറേറ്റിലുടനീളമുള്ള സ്ഥാപനങ്ങൾ താമസക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി പതിവായി പരിശോധന നടത്തുന്നുണ്ട്. സ്റ്റോറുകൾ മാത്രമല്ല, റെസ്റ്റോറൻ്റുകളും കഫേകളും ഇൻസ്പെക്ടർമാർ സന്ദർശിക്കും.

dot image
To advertise here,contact us
dot image