അധികാരത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച് ഫുജൈറ ഭരണാധികാരി

ഫുജൈറയുടെ രണ്ടാമത്തെ ഭരണാധികാരിയാണ് ഷെയ്ഖ് ഹമദ്

dot image

ഫുജൈറ: സുപ്രീം കൗൺസിൽ അം​ഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറയുടെ അധികാരത്തിലേറിയിട്ട് അമ്പത് വർഷം പൂർത്തീകരിച്ചു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയെ അഭിനന്ദിച്ചു. എക്സിലൂെടയാണ് അഭിനന്ദനം അറിയിച്ചത്. ഷെയ്ഖ് മുഹമ്മദിനെ കൂടാതെ മറ്റു എമിറേറ്റുകളിലേയും ഭരണാധികാരികൾ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയെ അഭിനന്ദിച്ചിരുന്നു.

ഫുജൈറയുടെ രണ്ടാമത്തെ ഭരണാധികാരിയാണ് ഷെയ്ഖ് ഹമദ്. 1974ൽ പിതാവിന്റെ മരണത്തിന് പിന്നാലെയാണ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി അധികാരം ഏറ്റെടുക്കുന്നത്. സാമ്പത്തികം, വിനോദസഞ്ചാരം, സാമൂഹികം, സാംസ്കാരികം എന്നീ മേഖലകളിൽ വികസനം കൊണ്ടുവരുന്നതിനായി നിവരവധി പദ്ധതികൾ ആസൂത്രണം ചെയ്തതിലൂടെ വലിയ വികസനമാണ് ഫുജൈറ കൈവരിച്ചത്. ബ്രിട്ടീഷ് സ്കൂളിൽ നിന്ന് വിദ്യാഭ്യാസം ലഭിച്ചതിനാൽ ഷെയ്ഖ് ഹമ്ദ് ഇം​ഗ്ലീഷിലും അറബിയിലും നന്നായി സംസാരിക്കുമായിരുന്നു. ഭാഷാ വൈദ​ഗ്ധ്യവും അബുദബി, ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ഭരണകുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നതിനാൽ അന്താരാഷ്ട്ര സെമിനാറുകളിലും കോൺഫറൻസുകളിലും യുഎഇയുടെ പ്രതിനിധിയായി പതിവായി പങ്കെടുത്തിരുന്നു.

യുഎഇയിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്ന് ഫുജൈറയിലേതാണ്. ഷെയ്ഖ് ഹ​മ​ദി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് എ​മി​റേ​റ്റി​നെ പ്രാ​ദേ​ശി​ക, അ​ന്തർ​ദേ​ശീ​യ, ത​ല​ങ്ങ​ളി​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സാ​മ്പ​ത്തി​ക കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നും സാ​മ്പ​ത്തി​ക​മാ​യി വ​ന്‍കു​തി​പ്പ് കൈ​വ​രി​ക്കു​ന്ന​തി​നും അദ്ദേ​ഹത്തിന് സാ​ധി​ച്ചി‌ട്ടുണ്ട്.

ഫുജൈറ എമിറേറ്റിൻ്റെ മുൻ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയുടെ മകനായി 1949 ലാണ് ഹമദ് അൽ ഷർഖി ജനിച്ചത്. അദ്ദേഹത്തിൻ്റെ അമ്മ ഷെയ്ഖ് ഫാത്തിമ ബിൻത് റാഷിദ് അൽ നുഐമി അയൽരാജ്യമായ അജ്മാൻ എമിറേറ്റിലെ രാജകുമാരിയായിരുന്നു . അജ്മാനിലെ ഇപ്പോഴത്തെ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ സഹോദരിയായിരുന്നു അവർ. 1969 മുതൽ 1970 വരെ ഹമദ് മുഹമ്മദ് അൽ ഷർഖി യുണൈറ്റഡ് കിംഗ്ഡത്തിലെ ഈസ്റ്റ് സസെക്സിലെ ഈസ്റ്റ്ബോൺ സ്കൂൾ ഓഫ് ഇംഗ്ലീഷിൽ അറബി പഠിച്ചു.1970 ൽ മോൺസ് ഓഫീസർ കേഡറ്റ് സ്കൂളിൽ ചേർന്നു. 1971 മുതൽ 1974 വരെ യുഎഇയുടെ കൃഷി , മത്സ്യബന്ധന മന്ത്രിയായി സേവനമനുഷ്ഠിച്ചു . 1974ൽ ഷെയ്ഖ് ഹമദ് പിതാവിന്റെ മരണത്തിന് പിന്നാലെ ഫുജൈറയുടെ ഭരണാധികാരിയായി. ഇം​ഗ്ലണ്ടിൽ റോയൽ മിലിട്ടറി കോളേജ് ആൻഡ് സാൻഡ് ഹർസ്റ്റിൽ പഠിച്ചതിന് ശേഷം ഫുജൈറയിലെ പൊലീസ് ആന്റ് സെക്യൂരിറ്റി മേധാവിയായിരുന്നു. അതിനിടയിലാണ് ഫിഷറീസ്, ക‍ൃഷി മന്ത്രിയായി കാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us